വ്യാപാരി വ്യവസായി ഏകോപന സമിതി മലമ്പുഴ യൂണിറ്റ് പ്രസിഡന്റായിരുന്ന അപ്പുക്കുട്ടൻ കളത്തിലിന്റെ നിര്യാണത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയും മലമ്പുഴ യൂണിറ്റും അനുശോചിച്ചു

New Update
appukkuttan remembrance

മലമ്പുഴ: വ്യാപാരി വ്യവസായി ഏകോപന സമിതി മലമ്പുഴ യൂണിറ്റ് പ്രസിഡന്റായിരുന്ന അപ്പുക്കുട്ടൻ കളത്തിലിന്റെ പെട്ടെന്നുള്ള നിര്യാണത്തിൽ സംഘടന മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയും മലമ്പുഴ യൂണിറ്റും സംയുക്തമായി അനുശോചിച്ചു. 

Advertisment

മന്തക്കാട് പി എസ് എൻ എൽ ഹാളിൽ നടന്ന അനുശോചന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ അനുസ്മരണ പ്രഭാഷണം നടത്തി.

മലമ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നന്ദകുമാർ അധ്യക്ഷനായി.

വിവിധ യൂണിറ്റ് ഭാരവാഹികളായ ഉദയൻ, ഹമീദ്, വിജയകുമാർ, മാത്യു ചെറിയാൻ, കുപ്പു രാജ്, ആറുമുഖൻ, ഹസ്സൻ മുഹമ്മദ് ഹാജി, ഇബ്രാഹീം, സുമലത, ബഷീർ, കബീർ എന്നിവർ സംസാരിച്ചു. 

യോഗത്തിനു ശേഷം അപ്പുക്കുട്ടന്റെ വസതിയാൽ ചെന്ന് കുടുംബാംഗങ്ങളെ സന്ദർശിച്ച് അനുശോചനം അറിയിച്ചാണ് ഭാരവാഹികൾ മടങ്ങിയത്.

Advertisment