/sathyam/media/media_files/2024/12/12/pjHwseFO4cFiiQQGTdBr.jpg)
മലമ്പുഴ: ലക്ഷങ്ങൾ മുടക്കി ജലസേചന വകുപ്പ് പണി തീർത്ത മലമ്പുഴ ഉദ്യാന ബസ് സ്റ്റാന്‍റ് നോക്കുകുത്തിയായതായി നാട്ടുകാരും വിനോദസഞ്ചാരികളും പരാതിപ്പെടുന്നു.
പൊന്തക്കാടുകൾ നിറഞ്ഞ് പാമ്പുകളുടേയും തെരുവ് നായ്ക്കളുടേയും വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടം.
വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. രാത്രിയായാൽ സാമൂഹൃവിരുദ്ധരുടെ മേച്ചിൽപ്പുറവും ബസ്റ്റാൻ്റാണെന്നു പറയാം.
മദ്യപാനികളും അഭിസാരികളുമാണ് രാത്രിയിൽ ഈ പ്രദേശത്തെ അടക്കിവാഴുന്നതെന്നും ആക്രമണ ഭീതി മൂലം കണ്ടിട്ടും കണ്ണടച്ചു കഴിയുകയാണെന്നും പരിസരവാസികൾ പറഞ്ഞു.
/sathyam/media/media_files/2024/12/12/ehOmOwVaLSVHDPUO5X1B.jpg)
പോലീസ് പട്രോളിങ്ങ് നടത്തുന്നുണ്ടെങ്കിലും മെയിൻ റോഡിലൂടെയാണ് പോകുന്നത്.
പൊന്തക്കാടു നിറഞ്ഞ ബസ്റ്റാൻ്റിനകത്തും ഇടക്കെങ്കിലും ഒന്നെത്തിനോക്കി പോയിരുന്നെങ്കിൽ പരിശോധന നന്നായിരുന്നുവെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
ബസ്റ്റാന്റിലേക്ക് ബസ്സ് പോകാത്തതിന് പല ന്യായങ്ങളാണ് ബസ്സുടമകളും ജീവനക്കാരും നിരത്തുന്നത്.
അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതാണ് ആരും നിഷേധിക്കാത്ത പ്രധാന തടസം. യാത്രക്കാർക്കും ജീവനക്കാർക്കും ഉപയോഗിക്കാൻ ശൗച്യാലയമോ, ഭക്ഷണം കഴിക്കാൻ ഹോട്ടലുകളോ ഇല്ല.
പാലക്കാടു ഭാഗത്തു നിന്നും വരുന്ന യാത്രക്കാർ ഉദ്യാന കവാടത്തിനു മുന്നിൽ ഇറങ്ങുന്നു. സ്റ്റാന്റിലേക്ക് ആരും തന്നെ ഉണ്ടാവില്ല.
കാലിയായി പോയി വരുന്ന ഡീസൽ ചിലവും സമയനഷ്ടവും മിച്ചമെന്ന ആവലാതിയാണ് ജീവനക്കാർ പറയുന്നത്.
ജനങ്ങളുടെ പരാതികളെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഇടപെട്ട് ബസ്സുകൾ പോയി തുടങ്ങിയതാണ്.
എന്നാൽ കാര്യങ്ങൾ ദേ പോയി ദാ നിന്നു എന്ന മട്ടിലാണ് ഭവിച്ചത്. മുമ്പ് പറഞ്ഞ അസൗകര്യങ്ങൾ വീണ്ടും വിലങ്ങു തടിയാവുകയായിരുന്നു.
ഈ സ്റ്റാൻ്റ് ആരെങ്കിലും മുൻകൈയ്യെടുത്ത് നവീകരിച്ചും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയും ഉപയോഗയോഗ്യമാക്കണമെന്നതാണ് പൊതുവായ അപേക്ഷ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us