മലമ്പുഴയില്‍ അപകട ഭീഷണിയായി റോഡിലലയുന്ന കന്നുകാലികൾ. അധികൃതർ മൗനത്തിൽ

New Update
cows on road-5

മലമ്പുഴ: ഒട്ടേറെ വിനോദ സഞ്ചാരികളും നാട്ടുകാരും സഞ്ചരിക്കുന്ന മലമ്പുഴയിലെ പ്രധാനറോഡിൽ കന്നുകാലികൾ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. 

Advertisment

പല തവണ പരാതിപെട്ടിട്ടും പഞ്ചാത്ത് അധികൃതർ മാനം പാലിക്കുന്നതായി പരാതി.

cows on road-4

റോഡിലലയുന്ന കാലികളുടെ ഉടമകൾക്ക് നോട്ടീസ് നൽകുക, ഫലമില്ലെങ്കിൽ പിഴ പണം വാങ്ങുക, എന്നിട്ടും ഫലമില്ലെങ്കിൽ കാലികളെ പിടിച്ചുകെട്ടി ലേലം ചെയ്ത് ആ തുക പഞ്ചായത്തിന്റെ ഖജനാവിലേക്ക് വരവ് വെക്കുക എന്നതാണ് നിയമമെങ്കിലും മലമ്പുഴ പഞ്ചായത്തിന് അതൊന്നും ബാധകമല്ലാത്ത നിലപാടാണ് ഉള്ളത്. 

ഇരുചക്ര വാഹനക്കാരാണ് കാലികളുടെ മേൽ വാഹനമിടിച്ച് അപകടം നേരിടുന്നത്.

cows on road-3

രാത്രികളിൽ കറുത്ത നിറമുള്ള കാലികൾ റോഡിൽ കിടന്നാൽ കാണാൻ കഴിയാഞ്ഞതാണ് അപകടകാരണമെന്ന് പറയുന്നു.

പഞ്ചായത്ത് അധികൃതർ നടപടിയെടുത്ത് റോഡിലയുന്ന കാലികളെ നിയന്ത്രിക്കണമെന്ന് നാട്ടുകാരും വിനോദസഞ്ചാരികളും ആവശ്യപ്പെടുന്നു.

Advertisment