/sathyam/media/media_files/2024/12/13/K9nv1wOUpcYAvagzaDPw.jpg)
പാലക്കാട്: കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനായി ഹിമാചൽ പ്രദേശിൽ നിന്നുള്ള ചമ്പ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോക്ടർ നീലം, വൈസ് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന 22 പേരുൾപ്പെട്ട സംഘം പാലക്കാട് ജില്ലാ പഞ്ചായത്ത് സന്ദർശിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോൾ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാബിറ എ, ജില്ലാ പഞ്ചായത്ത് മെമ്പർ പത്മിനി. എം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി രാമൻകുട്ടി എം, ഫൈനാൻസ് ഓഫീസർ അനിൽകുമാർ. പി, ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് അതിഥികളെ സ്വീകരിച്ചു.
ഹിമാചൽ പ്രദേശ് ചമ്പ ജില്ലാ പഞ്ചായത്തിലെയും പാലക്കാട് ജില്ലാ പഞ്ചായത്തിലെയും ഭരണപരമായ സംവിധാനങ്ങളെ ക്കുറിച്ച് ചർച്ച നടത്തി.
വികസന പ്രവർത്തനങ്ങളെക്കുറിച്ചും ചുമതലകളെ കുറിച്ചും സംസാരിച്ചതോടൊപ്പം പാലക്കാട് ജില്ലാ പഞ്ചായത്തിൻ്റെ വികസന നേട്ടങ്ങളെ സംഘാംഗങ്ങൾ പ്രശംസിച്ചു.
കൂടാതെ ജനകീയാസൂത്രണം വഴി തദ്ദേശസ്ഥാപനങ്ങൾക്ക് ലഭിച്ച വമ്പിച്ച അധികാരവും സമ്പത്തും സംബന്ധിച്ച് ചർച്ച നടന്നു. കില ഫാക്കൽറ്റി ബാബു സംഘത്തെ അനുഗമിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us