പാലക്കാട് ജില്ലാ ക്ഷീര കർഷകസംഗമം ഡിസംബർ 16, 17 തീയതികളിൽ പ്ലാച്ചിമട ഡോ. വർഗീസ് കുര്യൻ നഗറിൽ നടക്കും

New Update
palakkad district milk farmers meet

പാലക്കാട്: ജില്ലാ ക്ഷീര കർഷകസംഗമം ഡിസംബർ 16, 17 തീയതികളിൽ പ്ലാച്ചിമട ഡോ. വർഗീസ് കുര്യൻ നഗറിൽ നടക്കും. 

Advertisment

അമ്പലത്തറ ക്ഷീര സംഘത്തിൻറെ ആതിഥേയത്വത്തിലാണ് രണ്ടു ദിവസങ്ങളിലായി സംഗമം നടക്കുന്നത്. ആദ്യദിവസം വിവിധ വിഷയങ്ങളിലായി സെമിനാറുകൾ നടക്കും.

16 ന് നടക്കുന്ന സംഗമം പെരുമാട്ടി പഞ്ചായത്ത് പ്രസിഡൻറ് റിഷ പ്രേംകുമാർ ഉദ്ഘാടനം ചെയ്യും.

രാവിലെ 9 ന്  നടക്കുന്ന ക്ഷീര കർഷക സെമിനാർ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.

സംഗമത്തിൻ്റെ ഭാഗമായി ഡെയറി എക്സ്പോ, ജീവനക്കാർക്കുള്ള മോട്ടിവേഷൻ ക്ലാസ്, ഡെയറി ക്വിസ് , കലാ സന്ധ്യ, കന്നുകാലി പ്രദർശനം, സാംസ്കാരിക ഘോഷയാത്ര എന്നിവയും നടക്കും.

17 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി അധ്യക്ഷനായിരിക്കും. ക്ഷീര വികസന മന്ത്രി ജെ.ചിഞ്ചുറാണി മികച്ച ക്ഷീര കർഷകനെ ആദരിക്കും.

മന്ത്രി എം ബി രാജേഷ് മുഖ്യാതിഥിയാകും. എം പിമാരായ വി.കെ. ശ്രീകണ്ഠൻ, കെ. രാധാകൃഷ്ണൻ, എം എൽ എ മാർ തുടങ്ങിയവർ പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ എം. സതീഷ്, കെ സുരേഷ്, വി ഹക്കീം, എൻ ബിന്ദു, കെ. എ. ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.

Advertisment