/sathyam/media/media_files/2024/12/14/qHdvLc0dxr33AP2qXgyr.jpg)
പാലക്കാട്: ആന എഴുന്നള്ളിപ്പും വെടിക്കെട്ടുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ പരിഹരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെട്ട് നിയമനിർമ്മാണം നടത്തണമെന്ന് ജില്ലാ ക്ഷേത്ര വെടിക്കെട്ട് സംരക്ഷണ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കേരളത്തിലെ ഉത്സവങ്ങൾ ഇല്ലാത്ത വിധം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
ആന എഴുന്നള്ളിപ്പ് മായി ബന്ധപ്പെട്ട സൈക്കോളജി പുറപ്പെടുവിച്ച മാർഗ്ഗരേഖയും വെടിക്കെട്ട് സംബന്ധിച്ച് എക്സ്പ്ലോസീവ് വകുപ്പിലെ ചട്ടങ്ങളിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതിയുമാണ് ഉത്സവ നടത്തിപ്പ് അപ്രയോഗികമാക്കിയത്.
ഉത്സവത്തിൻറെ ഭാഗമായി നിലനിൽക്കുന്ന നിരവധി പേരുടെ ജീവിതമാണ് ഇതുമൂലം പ്രതിസന്ധിയിൽ ആയത്.
നിയമ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര വെടിക്കെട്ട് സംരക്ഷണ സമിതി 17 ന് കളക്ടറേറ്റ് മാർച്ചും ധർണയും നടത്തും.
വെടിക്കെട്ട് കരാറുകാർ, വാദ്യകലാകാരന്മാർ, ആനപ്പുറം തൊഴിലാളികൾ, ഉത്സവപറമ്പിലെ വിവിധ കച്ചവടക്കാർ, ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരും സമരത്തിൽ പങ്കെടുക്കും.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സമരം ഉദ്ഘാടനം ചെയ്യും. നെന്മാറ എംഎൽഎ ബാബു, മുൻ എംപി എസ് അജയകുമാർ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, പാറമേക്കാവ് സെക്രട്ടറി ജി രാജേഷ് തുടങ്ങിയവർ പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ പുത്തൻവീട്ടിൽ ശശിധരൻ, എം മാധവൻകുട്ടി, ജയകൃഷ്ണൻ ആർ, കെ ഹരിദാസ്, എ.ആർ.രാജേഷ്, എം സുഭാഷ് എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us