ഗതാഗത വകുപ്പു മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നത്: കെഎസ്‌ടി എംപ്ലോയീസ് സംഘ്

New Update
kb ganesh kumar palakkad

പാലക്കാട്: പാലക്കാട് കെ എസ് ആർ ടി സി ഡിപ്പോയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഗതാഗത വകുപ്പുമന്ത്രി ജീവനക്കാർക്ക് ശമ്പളം നൽകുന്നത് വൈകുന്നതിന് കാരണമായി നടത്തിയ പ്രസ്താവന വാസ്തവ വിരുദ്ധവും പൊതു ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതുമാണ്. 

Advertisment

എല്ലാ മാസവും ഒന്നാം തീയ്യതി കെ എസ് ആർ ടി സിയിൽ ശമ്പളം നൽകുമെന്ന് പറഞ്ഞ മന്ത്രി പന്ത്രണ്ടാം തീയ്യതി നടന്ന ജീവനക്കാരുടെ പ്രതിഷേധം മൂലമാണ് നവംബറിലെ ശമ്പളം ഇനിയും കൊടുക്കാൻ സാധിക്കാതിരുന്നതെന്ന് പറഞ്ഞത് വസ്തുതകൾക്ക് നിരക്കാത്തതാണ്.


സർവ്വീസിൽ നിന്നും വിരമിച്ചവരെ എല്ലാ മാനദണ്ഡവും മറി കടന്ന്   പ്രമോഷൻ തസ്തികകളിൽ പിൻവാതിൽ നിയമനം നടത്തുന്നതിനെതിരെയാണ് പന്ത്രണ്ടാം തീയ്യതി പ്രതിഷേധം നടത്തിയത്.

ചീഫ് ഓഫീസിൽ അന്നേ ദിവസം ആരുടേയും ഡ്യൂട്ടി തടസപ്പെടാത്ത സ്ഥിതിക്ക് എന്തിനാണ് ഗതാഗത മന്ത്രി ഇത്തരമൊരു പ്രസ്താവനക്ക് തുനിഞ്ഞതെന്ന് വ്യക്തമാക്കണം.

ഇപ്പോഴും മന്ത്രി പ്രസ്താവനയിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ അന്നേ ദിവസത്തെ ചീഫ് ഓഫീസ് ജീവനക്കാരുടെ പഞ്ചിംഗ് വിവരങ്ങൾ പുറത്തു വിടാൻ തയ്യാറാവണം.


പണിയെടുക്കുന്ന തൊഴിലാളിക്ക് ശമ്പളം കിട്ടാത്തതിനെതിരെ പ്രതിഷേധിക്കാനുള്ള അവകാശം പോലും കമ്മ്യൂണിസ്റ്റ് ഭരണത്തിൽ നിഷേധിക്കപ്പെട്ടോ എന്നും മന്ത്രി വ്യക്തമാക്കണം.


ശമ്പളം അനിശ്ചിതമായി വൈകുന്നത് തുടർന്നാൽ  ഇനിയും ശക്തമായ പ്രക്ഷോഭസമരങ്ങൾക്ക് എംപ്ലോയീസ് സംഘ് നേതൃത്വം നൽകും. 

Advertisment