/sathyam/media/media_files/2024/12/16/kAbtL3e5BcH4FeOHIyUk.jpg)
പാലക്കാട്: മക്കളുടെ മുമ്പിൽ മാതാപിതാക്കൾ അറിവില്ലന്ന് പറയരുതെന്നും അറിവുള്ളവരാണെന്ന് മക്കൾ വിചാരിക്കണമെന്നും തളിപ്പറമ്പ് എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ: എം.എം. ഷജിത്ത് പറഞ്ഞു.
പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ മാനവവിഭവശേഷി വിഭാഗത്തിന്റെ നേതൃത്വത്തിൽ മന്നം പ്രാർത്ഥനാ മണ്ഡപത്തിൽ മക്കളെ അറിയുവാൻ എന്ന പേരിൽ നടത്തിയ രക്ഷകർത്തൃ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പഴത്തെ കാലഘട്ടത്തിൽ രക്ഷിതാക്കൾക്ക് അറിവില്ലെന്ന് മനസ്സിലാക്കിയാൽ മക്കൾ രക്ഷിതാക്കളെ പറ്റിക്കും. മൊബൈലിന്റെ അമിത ഉപയോഗം അമേരിക്കൻ സംസ്ക്കാരത്തിലേക്ക് മക്കളെ മാറ്റിയിരിക്കയാണ്. കാരണം അവിടത്തെ സംസ്ക്കാരമാണ് അവർ മൊബൈലിൽ കാണുന്നതും ഇവിടെ പ്രാവർത്തീകമാക്കുന്നതും.
മക്കളെ അന്തമായി വിശ്വസിക്കരുത് അവരുടെ പ്രവർത്തനങ്ങൾ നമ്മൾ അടുത്തറിഞ്ഞ് തെറ്റും ശരിയും പറഞ്ഞു മനസ്സിലാക്കി പഠിപ്പിക്കണം. പങ്കിട്ട് ജീവിക്കാൻ മക്കളെ പഠിപ്പിക്കുകയും മനുഷ്യ സ്നേഹികളാവാനും സ്വാർത്ഥത കൈവിടാനും നാം മക്കളെ പഠിപ്പിക്കണമെന്നും അഡ്വ: എം.എം. ഷജിത്ത് പറഞ്ഞു.
പാലക്കാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ അദ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ, യൂണിയൻ ഭരണസമിതി അംഗങ്ങൾ ആയ പി സന്തോഷ് കുമാർ, ആർ ശ്രീകുമാർ, യു നാരായണൻ കുട്ടി, മോഹൻദാസ് പാലാട്ട്, എ അജി, കെ പി രാജഗോപാൽ, കെ ശിവാനന്ദൻ, സി വിപിനചന്ദ്രൻ, എം സുരേഷ്‌കുമാർ, പ്രതിനിധി സഭ അംഗം സി കരുണാകരനുണ്ണി, എൻ എസ് എസ് ഇൻസ്‌പെക്ടർ കെ എസ് അശോകൻ, വനിത യൂണിയൻ ഭാരവാഹികൾ ആയ ജെ ബേബിശ്രീകല, അനിത ശങ്കർ, എസ് സ്മിത, സുനിത ശിവദാസ് എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us