/sathyam/media/media_files/2024/12/17/lZy1J6fj2xDc1mEiPaP8.jpg)
പാലക്കാട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ നിയമം നടപ്പിലാക്കുന്നുണ്ടോ ? ഇത് പൊതുജനങ്ങളുടെ സംശയമാണ്.
വഴിയോരങ്ങളിലെ പരസ്യ ബോർഡുകളും കൊടിതോരണങ്ങളും മാറ്റാൻ സെക്രട്ടറിമാർ നടപടിയെടുക്കണമെന്ന ഉത്തരവിനെ തുടർന്ന് സെക്രട്ടറിമാർ നോട്ടീസ് നൽകലും പിഴയീടാക്കലും തുടങ്ങിയെങ്കിലും ചിലത് കണ്ണടക്കുന്നുണ്ടെന്നാണ് ജനങ്ങളുടെ പരാതി.
ചില ചില വിഭാഗക്കാരുടെ ഫ്ലക്സുകളും ബോർഡുകളും കണ്ടില്ലെന്ന് നടിക്കുകയാണ്.
/sathyam/media/media_files/2024/12/17/bQtIKnEhuYqlHM3KhE6D.jpg)
ചിലർ പോലീസിന്റെ പേര് ഉപയോഗിച്ചു കൊണ്ട് വഴിയോരങ്ങളിൽ തങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
നോ പാർക്കിങ്ങ്, സ്കൂൾ സോൺ, തുടങ്ങിയവ എഴുതി മുകളിൽ പോലീസ് സ്റ്റേഷന്റെ പേര് വെക്കുന്നു. അങ്ങിനെ പേര് വെക്കാൻ പോലീസ് അനുമതി നൽകാറില്ലെന്ന് പോലീസ് പറയുന്നു.
തീക്കട്ടയിൽ ഉറുമ്പരിക്കുക എന്ന പഴമൊഴി പോലെ അധികൃതർ വെച്ച ദിശാ ബോർഡിൽ, ഒരു വശത്ത് ബോർഡ് കാണാത്ത വിധം ഫ്ലക്സ്, പരസ്യ ബോർഡ് കെട്ടിയത് ബന്ധപ്പെട്ടതദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി കണ്ടില്ലെന്നുണ്ടോ എന്ന് ജനങ്ങൾ ചോദിക്കുന്നു. അതോ ഒത്താശയാണോ എന്നും സംശയിക്കുന്നതായി ജനങ്ങള്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us