/sathyam/media/media_files/2024/12/21/kSFh5j6fAQTxLMfK2Baf.jpg)
കരിമ്പ: സമൂഹം അംഗീകരിക്കുന്ന അന്താരാഷ്ട്രനിലവാരമുള്ള വിദ്യാഭ്യാസം ഒരുക്കുന്നതിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തുന്ന കരിമ്പ സെന്റ് മേരിസ് ബഥനി സ്കൂളിന്റെ ഇരുപത്തിരണ്ടാം വാർഷികാഘോഷ പരിപാടികളും യാത്രയയപ്പും പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. മദർ ജോസ്ന എസ്ഐസി അധ്യക്ഷയായി.
ജീവിതത്തിൽ ഏറ്റവും സമ്മർദ്ധം കുറഞ്ഞ കാലം വിദ്യാഭ്യാസ കാലമാണ്.ഒരിക്കലും ആ സുന്ദര നാളുകൾ പിന്നീട് തിരിച്ചു കിട്ടില്ല.
അധ്യാപനരീതികളിൽ വിപ്ലവകരമായ പരിവർത്തനങ്ങളുണ്ടായിട്ടുണ്ട്.
കുട്ടികളുടെ താൽപര്യങ്ങൾക്കും അഭിരുചികൾക്കും പരിഗണന കിട്ടണം.പഠിക്കാൻ കഴിവുള്ളവർ പഠിക്കട്ടെ.
അമിതമായി പഠിക്കുക,നിരന്തരം പഠിക്കുക, എന്നതിലുപരി,സ്വന്തം കഴിവിന് അനുസൃതമായ മേഖല തെരഞ്ഞെടുക്കാനും അതില്‍ മുന്നേറാനും അരങ്ങൊരുക്കുകയെന്നത് കൂടി കുട്ടികളുടെ ജീവിതവിജയത്തിന് അത്യന്താപേക്ഷിതമാണ്.
കുട്ടികളുടെ ഉള്ളിൽ വിരിയുന്ന നൈസർഗികമായ അഭിരുചികളെ തച്ചുടച്ചു തങ്ങളുടെ ആഗ്രഹങ്ങൾ കുട്ടികളിലേക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതാവരുത് വിദ്യാഭ്യാസമെന്നും ഉദ്ഘാടകൻ പറഞ്ഞു.
കവിയും സാംസ്കാരിക നിരീക്ഷകനുമായ കൽപ്പറ്റ നാരായണൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ഫ്രാൻസിസ് മഠത്തിൽപ്പറമ്പിൽ ഭാഷാന്തരം ചെയ്ത ദസ്തയേവ്സ്കിയുടെ വിഖ്യാത ഗ്രന്ഥം 'പീറ്റേഴ്സ്ബർഗിലെ ക്രിസ്തു' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടത്തി.
ജൂബി ജോസ്,രമ്യ രാജ്, ഫോബി തോമസ് എന്നിവർക്ക് മികച്ച അധ്യാപനത്തിനുള്ള ശ്രേഷ്ഠ പുരസ്ക്കാരം നൽകി.
വിരമിക്കുന്ന അധ്യാപകരായ ലിസ സെബാസ്റ്റ്യൻ, ഷോബി സെബാസ്റ്റ്യൻ, എന്നിവർക്ക് യാത്രയയപ്പ് നൽകി.
പ്രിൻസിപ്പൽ നോയൽ എസ്ഐസി, റവ. ഐസക് കോച്ചേരി, വികാസ് ജോസ്, ദേവർഷ് നിതിൻ, ഹയാ ഫാത്തിമ, സ്കൂൾ മാനേജർ സിസ്റ്റർ ലിറ്റിൽ ഫ്ലവർ തുടങ്ങിയവർ സംസാരിച്ചു. വൈവിധ്യ പൂർണ്ണമായ കലാപരിപാടികളും അരങ്ങേറി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us