/sathyam/media/media_files/2024/12/26/Ptd9MAvjENBhmMkaWJRR.jpg)
പാലക്കാട്: ലഹരിയെന്ന വിപത്തിനെ കുറിച്ച് മഹാത്മാഗാന്ധി നൂറ് വർഷം മുൻപ് പറഞ്ഞത് അനുസ്മരിച്ച് കേരള മദ്യ നിരോധന സമിതി.
മഹാത്മാഗാന്ധി ഇൻഡ്യൻ നാഷണൽ കോൺഗ്രസ് പ്രസിഡൻ്റായതിൻ്റെ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി നടത്തിയ പാലക്കാട് ജില്ലാതല ലഹരി വിരുദ്ധ സംഗമത്തിലാണ് ലഹരി വിപത്തിനെക്കുറിച്ച് ഗാന്ധിജി 1924 ൽ തൻ്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞ കാര്യം അനുസ്മരിച്ചത്.
മദ്യം വിറ്റ് കിട്ടുന്ന വരുമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയോ ആരോഗ്യ സ്ഥാപനങ്ങളുടേയോ നടത്തിപ്പിനായി ഉപയോഗിക്കരുതെന്ന് ബെൽഗാം സമ്മേളനത്തിലെ അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം കർശനമായി പറഞ്ഞിരുന്നു.
ലഹരിയ്ക്ക് പൂർണ്ണമായും എതിരായിരുന്ന മഹാത്മാഗാന്ധിയുടെ അഭിലാഷമായിരുന്നു സമ്പൂർണ്ണ മദ്യനിരോധനം.
മഹാത്മാഗാന്ധിയുടെ ഈ നിലപാട് ഉൾക്കൊണ്ട് സമ്പൂർണ്ണ മദ്യ നിരോധനം ഏർപ്പെടുത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
മലയാള സാഹിത്യത്തിലെ കുലപതിയായ എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. ജില്ലാ ട്രഷറർ ടി.എൻ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡൻ്റ് പി. മോഹനകുമാരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.വി. സഹദേവൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് ബഷീർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഡോ. എ. കെ .ഹരിദാസ്, സുഭാഷ് കുമാർ. എം, കെ. ഖാദർ മൊയ്തീൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ ജോ. സെക്രട്ടറി കെ. മണികണ്ഠൻ നന്ദി രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us