പാലക്കാട് രാമനാഥപുരം എൻഎസ്എസ് കരയോഗം കുടുംബസംഗമം - 2024 താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു

New Update
nss karayogam kudumbasangamam

പാലക്കാട്: പാലക്കാട് രാമനാഥപുരം എൻഎസ്എസ് കരയോഗം കുടുംബസംഗമം - 2024 താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു. 

Advertisment

കരയോഗം പ്രസിഡന്റ് കെ.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ സ്വാഗതം ആശംസിച്ചു. താലൂക്ക് യൂണിയൻ  സെക്രട്ടറി എൻ.കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി.

നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ, താലൂക്ക് യൂണിയൻ ഭരണ സമിതി അംഗങ്ങളായ പി.സന്തോഷ് കുമാർ, ആർ.ബാബു സുരേഷ്,  കെ.ശിവാനന്ദൻ, എ.അജി, പ്രതിനിധി സഭാ അംഗങ്ങളായ ആർ. സുകേഷ് മേനോൻ, സി. കരുണാകരനുണ്ണി, താലൂക്ക് യൂണിയൻ വനിത സമാജം പ്രസിഡൻ്റ് ബേബി ശ്രീകല, യൂണിയൻ ഇൻസ്പെക്ടർ അശോക് കുമാർ, കരയോഗം വനിത സമാജം പ്രസിഡൻ്റ് ശാലിനി സന്തോഷ് എന്നിവർ ആശംസകളർപ്പിച്ച് പ്രസംഗിച്ചു.

വനിതാ സമാജം സെക്രട്ടറി ജെ. അമ്പിളി യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിൽ ശതാഭിഷിക്തരായ കരയോഗ അംഗങ്ങളെയും, ദാമ്പത്യ ജീവിതത്തിൽ അൻപത് വർഷം പൂർത്തിയാക്കിയവരേയും വിദ്യാഭ്യാസ, കലാ, കായിക രംഗത്ത് വിജയം കൈവരിച്ചവരേയും ആദരിച്ചു.

തുടർന്ന് മണി മാധവ ചാക്യാർ ഗുരുകുലം കിള്ളിക്കുറിശ്ശി മംഗലം  കലാകേന്ദ്രത്തിലെ പി.കെ ഉണ്ണികൃഷ്ണൻ നമ്പ്യാർ ചാക്യാർകൂത്ത്  അവതരിപ്പിച്ചു. കരയോഗാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി

Advertisment