രാമനാഥപുരം എൻഎസ്എസ് കരയോഗം നൂറ്റി നാല്‍പത്തിയെട്ടാമത് മന്നം ജയന്തി ആഘോഷിച്ചു

New Update
ramanadhapuram nss karayogam mannam jayanthi

പാലക്കാട്: രാമനാഥപുരം എൻഎസ്എസ് കരയോഗം സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ നൂറ്റി നാല്പത്തിയെട്ടാമത് ജയന്തി ആഘോഷിച്ചു. 

Advertisment

കരയോഗ അങ്കണത്ത് നടന്ന ചടങ്ങിൽ മന്നത്ത് പത്മനാഭന്റെ ഛായാ ചിത്രത്തിനു മുന്നിൽ ഭദ്രദീപം തെളിയിച്ച് പുഷ്പാർച്ചന നടത്തി. 

താലൂക്ക് യൂണിയൻ ഭരണ സമിതി അംഗം പി. സന്തോഷ് കുമാർ ജയന്തി ദിനാചരണം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ. സന്തോഷ് കുമാർ അദ്ധ്യക്ഷനായി.

കരയോഗം സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ മുഖ്യ പ്രഭാഷണം നടത്തി. കരയോഗം വനിതാ സമാജം പ്രസിഡൻ്റ് ശാലിനി സന്തോഷ്, സെക്രട്ടറി ജെ.അമ്പിളി, ആർ. സുഹാസിനി, ബിന്ദു.പി, പ്രിയ പ്രശാന്ത്, ബാല സമാജം യൂണിയൻ ഭരണ സമിതി അംഗം തീർത്ഥ ഹരിദാസ്, എന്നിവർ പ്രസംഗിച്ചു.

Advertisment