കെഎംബിയു പാലക്കാട് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

New Update
hareesh kannan jose chalakkal

ഹരീഷ് കണ്ണൻ (പ്രസിഡന്റ്), ജോസ് ചാലക്കൽ (സെക്രട്ടറി)

പാലക്കാട്: കൈരളി മാര്യേജ് ബ്രോക്കേഴ്സ് യൂണിറ്റി (കെഎംബിയു ) 2025 -ലേക്കുള്ള പാലക്കാട് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. വിജയൻ മേലാർക്കോട് (രക്ഷാധികാരി), ഹരീഷ് കണ്ണൻ (പ്രസിഡന്റ്), ജോസ് ചാലക്കൽ (സെക്രട്ടറി), എ.സലീം (ട്രഷറർ), ശശി കൊടുമ്പു് (വൈസ് പ്രസിഡന്റ്), പാർവ്വതിനന്ദൻ കീഴായി (ജോ: സെക്രട്ടറി), പി.എസ്. അലി, അത്തിക്കോട് പാർവ്വതി, അയലൂർ പാർവ്വതി, സരസ്വതി ചെട്ടിത്തെരുവ്, ഹാജരകൽ മണ്ഡപം (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. 

Advertisment

അയ്യപ്പുരം സിന്ദൂരത്തിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് ഹരീഷ് കണ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി ജോസ് ചാലക്കൽ മുഖ്യപ്രഭാഷണം നടത്തി. കമ്മിറ്റി അംഗങ്ങൾ സംസാരിച്ചു. ന്യൂ ഇയർ കേക്ക് വിതരണവും ഉണ്ടായി.

Advertisment