ജീവിതത്തിൽ മാനസിക ആരോഗ്യം മുഖ്യം - ഡോ. സി.ഡി പ്രേംദാസ്

New Update
krishnakananthi colony

പുത്തൂർ റോഡ് കൃഷ്ണ കണാന്തി കോളനി റെസിഡന്റ്‌സ് അസോസിയേഷൻ കുടുംബസംഗമവും പുതുവർഷ ആഘോഷ പരിപാടികളും പ്രശസ്ത മനോരോഗ വിദഗ്ദ്ധൻ ഡോ. സി.ഡി പ്രേംദാസ് ഉൽഘാടനം  ചെയ്തു സംസാരിക്കുന്നു.

പാലക്കാട്: ജീവിതത്തിൽ മാനസിക ആരോഗ്യം മുഖ്യം ആണെന്നും യോഗ തുടങ്ങിയ പ്രവർത്തികൾ വളരെ ഗുണം ചെയ്യുമെന്നും പാലക്കാട്ടെ പ്രശസ്ത മനോരോഗ വിദഗ്ധൻ ഡോ. സി.ഡി പ്രേംദാസ് അഭിപ്രായപെട്ടു. 

Advertisment

പുത്തൂർ റോഡ് കൃഷ്ണ കണാന്തി കോളനി റെസിഡന്റ്‌സ് അസോസിയേഷൻെറ ആഭിമുഖ്യത്തിൽ കുടുംബസംഗമവും പുതുവർഷ ആഘോഷ പരിപാടികളും സാമന്ത സമാജം ഹാളിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  

കോളനിയിലെ മുതിർന്ന അംഗങ്ങളെ ആദരിക്കൽ ചടങ്ങും കോളനി വാർഷിക പതിപ്പായ കൃഷ്ണഗീതിയുടെ പ്രകാശന ചടങ്ങും നടന്നു. തുടർന്ന് പദ്മ ഇവെന്റ്സ് ഒരുക്കിയ കലാപരിപാടികളും ഉണ്ടായിരുന്നു.

കൃഷ്ണ കണാന്തി കോളനി റെസിഡന്റ്‌സ് അസോസിയേഷൻെറ പ്രസിഡന്റ് ജയരാജ് മേനോന്റെ അധ്യക്ഷതയി ൽ നടന്ന പരിപാടിയിൽ സെക്രട്ടറി രവീന്ദ്രൻ ചടയത്ത്, വൈസ് പ്രസിഡന്റ് അഡ്വ. പി. പ്രേംനാഥ്, ട്രഷറർ ബി ശ്രീകുമാർ, ഗിരിജ മോഹൻദാസ്, ശില്പ അജിത്, പ്രമോദ്, രാജേഷ്, കുമാരി കീർത്തനാ പ്രേംനാഥ് എന്നിവർ സംസാരിച്ചു. സമ്മാനദാന ചടങ്ങും നടന്നു. 

Advertisment