മലമ്പുഴ: തങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനവും പരിസരവും വൃത്തിയാക്കിക്കൊണ്ടാണ് മലമ്പുഴ പോലീസ് സ്റ്റേഷനിലെ പോലീസുകാർ പുതുവത്സരത്തെ വരവേറ്റത്.
സ്റ്റേഷനും പരിസരവും തൂത്തുവാരി വൃത്തിയാക്കി ചപ്പുചവറുകൾ കത്തിച്ചു കളയുകയും മതിലിൽ പെയിന്‍റടിച്ച് വൃത്തിയാക്കുകയും ചെയ്തു.
പെയിന്‍റടിച്ചത് പോലീസുകാർ തന്നെയാണ്. ഇതിനുള്ള പണം സ്വന്തം പോക്കറ്റിൽ നിന്നും ഷെയർ ചെയ്താണ് സ്വരൂപിച്ചത്. പണത്തിനു വേണ്ടി അനുമതിയും മറ്റും കാത്തു നിൽക്കാതെ തന്നെയാണ് പോലീസുകാർ ഈ സേവനം നടത്തിയത്.
തൊഴിലിടം ശുചീകരിക്കേണ്ടതും വൃത്തിയായി സൂക്ഷിക്കേണ്ടതും അവിടെ ജോലി ചെയ്യുന്നവരുടെ ഉത്തരവാദിത്വമാണെന്നും അതിനു വേണ്ടി മറ്റാരേയും കാത്തു നിൽക്കാതെ സ്വയം ചെയ്യണമെന്നുമുള്ള സന്ദേശമാണ് മലമ്പുഴ പോലീസിന്റെ ഈ സൽപ്രവർത്തിയിൽ ഒളിഞ്ഞു കിടക്കുന്നത്.