Advertisment

കളഞ്ഞു കിട്ടിയ ഒന്നര പവൻ സ്വർണ്ണ പാദസരം ഉടമക്ക് തിരികെ നൽകി, മാതൃകയായി അദ്ധ്യാപിക

author-image
ജോസ് ചാലക്കൽ
New Update
H

പാലക്കാട്: കളഞ്ഞു കിട്ടിയ ഒന്നര പവൻ സ്വർണ്ണ പാദസരം പോലീസിൽ ഏൽപ്പിച്ച് മാതൃകയായി മോയൻസ് സ്കൂളിലെ അദ്ധ്യാപിക സുചിത്ര. പിരായിരി റോഡ്സൈഡിൽ നിന്നുമായിരുന്നു സ്വർണം കിട്ടിയത്.

Advertisment

വിവരം അറിഞ്ഞ ഉടമസ്ഥ രോഹിതും ഭർത്താവ് രാജേഷും സ്റ്റേഷനിലെത്തി പാദസരം കൈപ്പറ്റി. അദ്ധ്യാപികയുടെ ഈ സത്യസന്ധതയെ പോലീസുകാരും അഭിനന്ദിച്ചു. 

പാദസരം തിരികെ കിട്ടിയതിൽ സന്തോഷവും നന്ദിയും ഉണ്ടെന്ന് രോഹിതും ഭർത്താവ് രാജേഷും പറഞ്ഞു.

Advertisment