New Update
/sathyam/media/media_files/2025/01/17/xkxGpXL2w7Ho0IsfwwDS.jpg)
പാലക്കാട്: ചെറുതായി മങ്ങലേറ്റ മലമ്പുഴയുടെ പ്രതാപം വീണ്ടെടുക്കാൻ ടൂറിസം വകുപ്പിൻ്റെ സഹായത്തോടെ ശ്രമങ്ങൾ ആരംഭിച്ചതായി എ പ്രഭാകരൻ എംഎൽഎ അറിയിച്ചു. മലമ്പുഴ പുഷ്പമേളയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവെയാണ് എംഎൽഎ ഇക്കാര്യമറിയിച്ചത്.
Advertisment
ഹിന്ദി, മലയാളം, തമിഴ് സിനിമകളുടെ ഇഷ്ട ലൊക്കേഷനായിരുന്നു ഒരു കാലത്ത് മലമ്പുഴ. വി എസ് അച്ചുതാനന്ദൻ എംഎൽഎ യായിരിക്കെ അനുവദിച്ച പത്ത് കോടിയുടെ പദ്ധതി പുനർജീവിപ്പിക്കാൻ വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കാൻ ആരംഭിച്ചിട്ടുണ്ട്.
പുറമെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ശൗച്യാലയം ഒരു കോടി മുപ്പത്തിയഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് നിർമിക്കാൻ ശ്രമങ്ങളാരംഭിച്ചിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us