കൊപ്പം - രാമനാഥപുരം പ്രതിഭ റസിഡൻ്റ്സ് വെൽഫെയർ ആസോസിയേഷൻ വാർഷിക പൊതുയോഗവും പുതുവത്സര ആഘോഷവും നടത്തി

New Update
prathibha residents association koppam

പാലക്കാട്: കൊപ്പം - രാമനാഥപുരം പ്രതിഭ റസിഡൻ്റ്സ് വെൽഫെയർ ആസോസിയേഷൻ വാർഷിക പൊതുയോഗവും പുതുവത്സര ആഘോഷവും ഗവ: വിക്ടോറിയ കോളേജ് റിട്ട: പ്രിൻസിപ്പൽ ഡോ. പി മുരളി ഉദ്ഘാടനം ചെയ്തു.

Advertisment

അസോസിയേഷൻ പ്രസിഡൻ്റ്, രതി പ്രകാശ്  അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മഞ്ചു വിനോദ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ശ്രീകല കുട്ടികൃഷ്ണൻ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു.

കെ.ഷൺമുഖൻ, ഹരിദാസ് മച്ചിങ്ങൽ എന്നിവർ  ആശംസകളർപ്പിച്ചു പ്രസംഗിച്ചു. ചടങ്ങിൽ അറുപത്തിയാറ് തവണ രക്തം ദാന ചെയ്തതിന് ഇന്ത്യാബുക്ക് ഓഫ് റെക്കാർഡ് കരസ്ഥമാക്കിയ ജീസ് ചുങ്കത്തിനെ ആദരിച്ചു.

വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കൈവരിച്ച തീർത്ഥ ഹരിദാസ്, കല്യാണി പി.എസ്, സഞ്ചയ്കൃഷ്ണ, ദിയ മേനോൻ, എന്നിവരെ അനുമോദിച്ചു.

പൊതുയോഗത്തിൽ പങ്കെടുത്തവർക്ക് നിയുക്ത പ്രസിഡൻ്റ് പി.ശശിധരൻ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് 
പ്രതിഭാ കുടുബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.

അസോസിയേഷൻ ഭാരവാഹികളായി പി.ശശിധരൻ (പ്രസിഡൻ്റ്), രേണുക ടീച്ചർ (വൈസ് പ്രസിഡൻ്റ്), നാരായണപിള്ള (സെക്രട്ടറി), എം. ഉണ്ണികൃഷ്ണൻ (ജോ: സെക്രട്ടറി),  ടി.എസ് ഗീത (ട്രഷറർ), എം.സേതുമാധവൻ, ഷീല രവീന്ദ്രനാഥ്, ശ്രീകല കുട്ടികൃഷ്ണൻ, ബിന്ദു ദാസ്, പി.ശ്രീദേവി എന്നിവരെ ഭരണ സമിതി അംഗങ്ങളായി തെരഞ്ഞെടുത്തു. വനിതാ കൺവീനറായി പ്രീത ശശിധരനെയും തെരഞ്ഞെടുത്തു.

Advertisment