വിനോദ് വിശ്വം സംവിധാനം ചെയ്ത ഹാപ്പി മൊമന്‍റ്സ് നോയിഡ ഇന്റർനാഷണൽ ഫിലിം ഫസ്റ്റിലേക്ക്

New Update
vinod viswam

പാലക്കാട്: ഹ്രാപ്പി മൊമന്‍റ്സ് നോയിഡ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെലിലേക്ക്. തിരുവനന്തപുരം തെക്കൻ സ്റ്റാർ മീഡിയ ഫിലിം സൊസൈറ്റിയുടെ മികച്ച പരസ്യ ചിത്രത്തിനുള്ള അവാർഡ് നേടിയ ആഡ് ഫിലിമിന് നോയിഡ ഇന്റർനാഷനൽ ഫെസ്റ്റിവെലിലേക്ക് സെലക്ഷൻ ലഭിച്ചു. 

Advertisment

പന്ത്രണ്ട് രാജ്യങ്ങളിൽ നിന്നുള്ള ജൂറിയാണ് ചിത്രം തിരഞ്ഞെടുത്തത്. പൂനെ ഫിലിം ഇൻസ്റ്യൂട്ട് മുൻ പ്രൊഫസറും സംവിധായകനുമായ ശിവപ്രസാദിന്റെ ശിഷ്യനാണ്.

പൊറാട്ട് നാടകാചാര്യനായിരുന്ന നല്ലേപ്പിള്ളി നാരായണനെക്കുറിച്ച് ചോദ്യക്കാരൻ എന്ന ഡോക്യുമെന്ററി ആണ് ആദ്യ സംവിധാനം. മുൻ റവന്യൂ മന്തിയും കമ്യൂണിസ്റ്റ് പാർട്ടി നേതാവുമായ കെ. ഇ ഇസ്മയിലിനെക്കുറിച്ച് റെഡ് സോൾജിയർ എന്ന ഡോക്യമെന്റി ചെയ്തു.

പ്രശസ്ത പഞ്ചാബി നടിയും മോഡലുമായ സിദ്ധികാ ശർമ്മയാണ് ചിത്രത്തിലുള്ളത്. ദൃശ്യ മാർബിൾസിനു വേണ്ടി ബാബു പീറ്റർ ആണ് നിർമ്മാതാവ്.

Advertisment