അകത്തേത്തറ എന്‍എസ്എസ് എച്ച്എസ് വിദ്യാർത്ഥികൾക്കായി നേത്ര ചികിത്സാ ക്യാമ്പ് നടത്തി

New Update
medical camp-2

അകത്തേത്തറ: ലയൺസ് ക്ലബ്ബ് പാലക്കാട് ചേമ്പർ, ട്രിനിറ്റി കണ്ണാശുപത്രി, അകത്തേത്തറ എൻഎസ്എസ് എച്ച്എസ് പിടിഎ കമ്മിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾക്കായി സൗ ജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തി. 

Advertisment

ലയൺ പി. ബൈജു ക്യാമ്പ് ഉദ് ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.സന്തോഷ്കുമാർ അദ്ധ്യക്ഷനായി. എൻഎസ്എസ് താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ മുഖ്യാതിഥിയായി.

medical camp-3

പ്രിൻസിപ്പൾ എം. രജനി, ചാർട്ടർ പ്രസിഡന്റ് ആർ.ബാബു സുരേഷ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ മനോജ് കുമാർ, മെന്റർ പുരുഷോത്തമൻ, ഡയറക്ടർ ആർ. ശ്രീകുമാർ, സീനിയർ വൈസ് പ്രസിഡന്റ് റോഷൻ അലക്സ്, പിടിഎ കമ്മിറ്റി അംഗങ്ങളായ മണികണ്ഠൻ, അജിത്, അംബികാ വർമ്മ, സ്കൂൾ സീനിയർ അസിസ്റ്റന്റ് ലത.ടി. നായർ എന്നിവർ സംസാരിച്ചു.

കണ്ണട ആവശ്യമുള്ള കുട്ടികൾക്ക് ലയേൺസ് ക്ലബ്ബ് സൗജന്യമായി കണ്ണട നൽകുമെന്നതാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത് എന്ന് ലയേൺ പി.ബൈജു ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

Advertisment