മലമ്പുഴ എംഎല്‍എ എ പ്രഭാകരന്റെ ഇടപെടലിൽ അകത്തേത്തറ നടക്കാവ് മേൽപ്പാലം പ്രശ്നത്തിന് പരിഹാരം. രാഷ്ട്രീയ മുതലെടുപ്പുകാരുടെ പൊറാട്ടു നാടകങ്ങൾക്ക് വിട

New Update
mla a prabhakaran

പാലക്കാട്: ജനങ്ങളുടെ ദീർഘകാല സ്വപ്നമായ അകത്തേത്തറ നടക്കാവ് റെയിൽവേ മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ചെയ്ത് തീർക്കേണ്ട പണി പൂർത്തിയാക്കിയിട്ടും റെയിൽവേ പണി വൈകിപ്പിക്കുന്ന സാഹചര്യത്തിൽ മലമ്പുഴ എംഎല്‍എ എ. പ്രഭാകരൻ ഇടപെട്ട് 25 ന് യോഗം ചേരുകയും, യോഗത്തിൽ രണ്ട് ദിവസത്തിനകം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു.

Advertisment

ഇന്ന് ചൊവ്വാഴ്ച എംഎല്‍എയുടെ നേത്യത്വത്തിൽ സ്ഥലം സന്ദർശിക്കുകയും മെയ് 31ന് അകം പണി പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്ന് നൽകാമെന്ന് ഉദ്യോഗസ്ഥർ വാക്കു നൽകി.

ചീഫ് എൻജിനീയർ രാജഗോപാൽ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ റോബിൻ രാജൻ, കോൺട്രാക്ടർ ബി വി കെ വർമ്മ, പ്രോജക്ട് മാനേജർ ടി എസ് ടി അറസു,അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്ദകൃഷ്ണൻ, മറ്റ് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisment