അകത്തേത്തറ: മഹാത്മാ ഗാന്ധിയുടെ മഹത്തായ ആശയങ്ങൾ ഉൾക്കൊണ്ട് ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും പ്രവർത്തിക്കുന്നു എന്നുള്ളത് ഇന്ത്യക്കാരായ നാം ഓരോര്‍ത്തർക്കും അഭിമാനിക്കാനുള്ളതാണെന്ന് വി.കെ.ശ്രീകണ്ഠൻ എംപി പറഞ്ഞു.
പാലക്കാട് എംപി വി കെ ശ്രീകണ്ഠന്റെ പ്രാദേശീക വികസന ഫണ്ടിൽ നിന്നും അമ്പതു ലക്ഷം രൂപ അനുവദിച്ച് അകത്തേത്തറ ശബരി ആശ്രമത്തിൽ നിർമ്മാണം പൂർത്തിയാക്കിയ മഹാത്മാ ഗാന്ധി മ്യൂസിയ മന്ദിരം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു എം.പി.
/sathyam/media/media_files/2025/01/30/Y46tlqTvs2OhaabaAHKc.jpg)
മാനവരാശിക്ക് സത്യത്തിന്റെ, സമാധാനത്തിന്റെ, സമത്വത്തിന്റെ, ഐക്യത്തിന്റെ മഹത്തായ സന്ദേശങ്ങൾ കാണിച്ചുതന്ന ഗാന്ധിജിയുടെ വേർപാട് ലോകത്തിനു തന്നെ തീരാനഷ്ടമാണെന്നും അദ്ദേഹത്തിന്റെ ആശയം ഉൾക്കൊണ്ട് സമുഹം പ്രവർത്തിക്കുമ്പോൾ ഗാന്ധിജി ഇന്നും ലോകത്ത് ജീവിക്കുകയാണ് ചെയ്യുന്നതെന്നും എംപി പറഞ്ഞു.
/sathyam/media/media_files/2025/01/30/V591MXOth6HkMnkxHTG8.jpg)
ഹരിജൻ സേവക് സംഘ് കേരളാ പ്രസിഡന്റ് ഡോ. എൻ.ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എം എൻ ഗോപാലകൃഷ്ണ പണിക്കർ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ്, ലക്ഷ്മി ദാസ്, അകത്തേത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ, മുൻ എംഎൽഎ കെ.എ ചന്ദ്രൻ, വി.കെ.ജയപ്രകാശ്, കാഞ്ചന സുദേവൻ, ഗീത ശിവൻ, മലമ്പുഴ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫിസർ എസ്. സദാശിവൻ എന്നിവർ പ്രസംഗിച്ചു.