മലമ്പുഴ: കെ.എം മാണിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടത്തുന്ന കാരുണ്യ ദിനാചരണത്തിന്റെ ഭാഗമായി പ്രവാസി കേരളാ കോൺഗ്രസ് (എം) മലമ്പുഴ ഒമ്പതാം വാർഡിലെ അങ്കണവാടി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി മെമ്പർ കെ. എം വർഗീസ് ഉദ്ഘാടനം ചെയതു. പ്രവാസി കേരള കോൺഗ്രസ് പാലക്കാട് ജില്ലാ പ്രസിഡന്‍റ് കലാധരൻ അദ്ധ്യക്ഷനായി. പ്രവാസി കേരള കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മധു ദണ്ഡപാണി, എൻ. സുരേന്ദ്രൻ, പ്രസാദ്, കെ.മുരളീധരൻ എന്നിവർ സംസാരിച്ചു.