മലമ്പുഴ: മലമ്പുഴ സെന്‍റ് ജൂഡ്‌സ് ദേവാലയത്തിൽ ഇടവക ദിനാഘോഷം ഒലവക്കോട് ഫൊറോന വികാരി ഫാ: ഷാജു അങ്ങേവീട്ടിൽ ഉദ്ഘാടനം ചെയ്തു.
വികാരി ഫാ: ആൻസൻ മേച്ചേരി ആമുഖ പ്രഭാഷണം നടത്തി. കൈകാരൻ ബാബു രാജകുലം റിപ്പോർട്ട് അവതരിപ്പിച്ചു.
/sathyam/media/media_files/2025/02/01/QDbHJ1zF5CKglYnE9sHA.jpg)
പ്രോവിഡൻസ് ഹോം മാർ സുപ്പീരിയർ മേരി ജയിംസ് സിഎച്ച്എഫ്, മതബോധന പ്രധാന അദ്ധ്യാപകൻ ജോബി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
വിവാഹത്തിന്‍റെ അമ്പതും ഇരുപത്തിയഞ്ചും വാർഷികം ആഘോഷിക്കുന്ന ദമ്പതികളെ ആദരിച്ചു. സമ്മാനദാനം, കലാസന്ധ്യയും സ്നേഹവിരുന്നും ഉണ്ടായി.