മലമ്പുഴ: സെന്റ് ജൂഡ്സ് ദേവാലയത്തിലെ ഇടവക മദ്ധ്യസ്ഥനും അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനുമായ വിശുദ്ധ യൂദാ തദേവൂസിന്റേയും രക്തസാക്ഷി മകുടം ചൂടിയ വിശുദ്ധ സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാൾ ആഘോഷിച്ചു.
ഞായർവൈകീട്ട് 3.30 ന് പി എസ് എസ് പി അസിസ്റ്റന്റ് ഡയറക്ടർഫാ: ജോൺസൺ വലിയ പാടത്തിന്റെ മുഖ്യ കാർമ്മീകത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടു കുർബ്ബാന, തിരുനാൾ സന്ദേശം, നൊവേന, ലദീഞ്ഞു്എന്നിവയും ഉണ്ടായി.
തുടർന്ന് കുരിശ്ശടിയിലേക്ക് ത്യാഗോജ്ജലമായ പ്രദിക്ഷണവുംഉണ്ടായി. പ്രദിക്ഷണം പള്ളിയിലെത്തിയതിനു ശേഷം കരിമരുന്നു പ്രയോഗം എന്നിവയുണ്ടായി.
ആഘോഷ പരിപാടികൾക്ക് വികാരി ഫാ: ആൻസൻ മേചേരി, കൈകാരന്മാരായ സോമി പൊന്നത്ത്, ബാബുരാജകുലം, കൺവീനർമാരായതോമസ് വാഴപ്പള്ളി, ജോബി ചൊള്ളാക്കൽ എന്നിവർ നേതൃത്വം നൽകി. തുടര്‍ന്ന് കരിമരുന്ന് പ്രയോഗവും ഉണ്ടായി.