മലമ്പുഴ ഉദ്യാന കവാടത്തിനു മുകളിലെ ഓട് ഇളകി വീണു. ഭാഗ്യം കൊണ്ട് അപകടം ഒഴിവായി

author-image
ജോസ് ചാലക്കൽ
New Update
malambuzha garden entrance

മലമ്പുഴ: മലമ്പുഴ ഉദ്യാന കവാടത്തിനു മുകളിലെ ഓട് ഇളകി വീണു. ഭാഗ്യം കൊണ്ട് അപകടം ഒഴിവായി. സന്ദർശകർ പ്രവേശിക്കാതിരിക്കാൻ പ്രദേശത്ത് റിബൺ കെട്ടി ഇതു വഴിയുള്ള സന്ദർശകരുടെ സഞ്ചാരം നിരോധിച്ചു. 

Advertisment

malambuzha garden entrance-2

കുരങ്ങുകൾ കയറി നടന്നാണ് ഓട് ഇളകിയതെന്നും ശക്തമായ കാറ്റ് വന്നതോടെയാണ് രണ്ടു വരി ഓടുകൾ താഴെ വീണതെന്നും കവാട ഡ്യൂട്ടിയിലുള്ള ജീവനക്കാർ പറഞ്ഞു. ഉടൻ തന്നെ അറ്റകുറ്റപണികൾ നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു.

Advertisment