മലമ്പുഴ: സിപിഎമ്മിന്റെ കൊലക്കത്തി രാഷ്ട്രിയത്തിന് വിധേയനായി മരിച്ച ഷുഹൈബിൻ്റെ രക്തസാക്ഷിത്വ ദിനം മലമ്പുഴ മണ്ഡലം യുത്ത് കോൺഗ്രസ് കമ്മിറ്റി ആചരിച്ചു.
യുത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എം ഷിജുമോൻ അദ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് എം.സി സജീവൻ അനുസ്മരണ പ്രഭാഷണം നടത്തി.
ബ്ലോക്ക് ജനറൽ സിക്രട്ടറി എ ഉണ്ണികൃഷ്ണൻ, ഐഎൻടിയുസി മണ്ഡലം പ്രസിഡൻ്റ് കെ.സി ഉണ്ണികൃഷ്ണൻ, നാച്ചി മുത്തു, വിദ്യാധരൻ, ശ്രീജിത്ത് ചെറാട്, ശംബു കുമാർ, പ്രജീഷ്, രാംജി, തുടങ്ങയവർ പ്രസംഗിച്ചു.