പാലക്കാട്: സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് ലഭിച്ച പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷന് ജനമൈത്രി സമിതിയുടെ ആദരവ് നൽകി.
യോഗത്തില്‍ സമിതി മെമ്പർ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. വി.കെ.ആർ പ്രസാദ് അധ്യക്ഷത വഹിച്ചു എസ്എച്ച്ഓ വിപിൻ കെ വേണുഗോപാൽ വിഷയം അവതരിപ്പിച്ചു.
മുഖ്യാതിഥി എഎസ്‌പി രാജേഷ് ഐപിഎസ് നോർത്ത് പോലീസ് സ്റ്റേഷന് വേണ്ടി ആദരവ് ഏറ്റുവാങ്ങി. നോർത്ത് എസ്ഐ അജാസുദ്ദീൻ സ്റ്റേഷന്‍ റൈറ്റർ ജയമോഹൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സമിതി മെമ്പർമാരായ അഡ്വക്കേറ്റ് വി.എം റസാക്ക്, ഉണ്ണി വരദം, സുഭാഷ്, ദിവാകരൻ എന്നിവർ സംസാരിച്ചു. നോർത്ത് ബീറ്റ് ഓഫീസർ സുധീർ നന്ദിയും പറഞ്ഞു.