കേരള പ്രവാസി സംഘം ശ്രീകൃഷ്ണപുരം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി

author-image
ജോസ് ചാലക്കൽ
New Update
kerala pravasi sangham

ശ്രീകൃഷ്ണപുരം: കേരള പ്രവാസി സംഘം ശ്രീകൃഷ്ണപുരം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പുലാപ്പറ്റ ഉമ്മനഴി സി കെനഗറിൽ പ്രവാസികളെ അവഗണിച്ച കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധ സംഗമവും, കൺവെൻഷനും സംഘടിപ്പിച്ചു. 

Advertisment

ജില്ലാ വൈസ് പ്രസിഡൻ്റ്  ഐസക്‌വർഗ്ഗീസ് അധ്യക്ഷനായി. സിപിഐഎം ഏരിയ സെക്രട്ടറി കെ ജയദേവൻ ഉദ്ഘാടനം ചെയ്തു. 

ജില്ലാ സെക്രട്ടറി എം എ നാസർ, ലോക കേരള സഭാ അംഗം നന്ദിനി മോഹനൻ, സിപിഐഎം എൽസി സെക്രട്ടറി വി. സിദ്ധീക്ക്, റിയാസ്, റഫീക്ക് ഉമ്മനഴി തുടങ്ങിയവർ സംസാരിച്ചു.

Advertisment