പുതുനഗരം: വിഷു വിപണി ലക്ഷ്യ മിട്ടുകൊണ്ടുള്ള കണിവെള്ളരി കൃഷിക്ക് പുതുമ കൃഷി ക്കൂട്ടം ആരംഭം കുറിച്ചു. പരീക്ഷണാടിസ്ഥാനത്തിൻ അമ്പത് സെന്റ് സ്ഥലത്താണ് വെള്ളരി കൃഷിയിറക്കുന്നത്.
സെന്റിൽ എൺപത് കിലൊ മുതൽ നൂറ് കിലൊ വരെ ലഭിക്കുന്ന ഹൈബ്രിഡ് വിത്ത് വി.എഫ്.സി.കെയിൽ നിന്നും വാങ്ങിച്ചാണ് കൃഷിയിറക്കിയിരിക്കുന്നത്. കെ. സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് സുധീറ ഇസ്മായിൽ വിത്തിട്ട് ഉത്ഘാടനം നിർവഹിച്ചു.
കൃഷി ഓഫീസർ റീജ. എം.എസ്, കൃഷി അസിസ്റ്റന്റ് സി. കനകേശ്വരി, കെ സന്തോഷ്, പുതുമ കൃഷിക്കൂട്ടം സെക്രട്ടറി രാജേഷ് കെ.പി, പ്രസിഡന്റ് മുജീബ് റഹ്മാൻ, വിജയരാഘവൻ, കാർത്തികേയൻ തുടങ്ങിയവർ സംസാരിച്ചു.