മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയും നബാർഡും സംയുക്തമായി റിഫ്രഷ്മെന്റ് ട്രെയിനിങ്ങ് പ്രോഗ്രാം സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
New Update
refreshment program palakkad

പാലക്കാട്: മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയും നബാർഡും സംയുക്തമായി ലൈവ് ലി ഹുഡ് ആൻഡ് എന്റർപ്രൈസസ് ഡെവലപ്മെന്റ് പ്രോഗ്രാം പരിപാടിയുടെ ഭാഗമായുള്ള റിഫ്രഷ്മെന്റ് ട്രെയിനിങ്ങ് പ്രോഗ്രാം നടത്തി. 

Advertisment

പാലക്കാട്‌ എൻഎസ്എസ് യൂണിയൻ മന്നം പ്രാർത്ഥനാ മണ്ഡപത്തിൽ വെച്ച് നടന്ന പരിശീലന പരിപാടി പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ്‌ അഡ്വ. കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു.

പ്രോഗ്രാം കോർഡിനേറ്റർ പി നാരായണൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ നബാർഡ് ജില്ല മാനേജർ കവിത റാം, താലൂക്ക് യൂണിയൻ സെക്രട്ടറി സെക്രട്ടറി എൻ കൃഷ്ണകുമാർ, മണ്ണാർക്കാട് യൂണിയൻ സെക്രട്ടറി കെ എം രാഹുൽ, ധനലക്ഷ്മി ബാങ്ക് സീനിയർ മാനേജർ രാജേഷ് അലക്സ്‌, മൈക്രോ ക്രെഡിറ്റ്‌ ഓഫീസർ മാരായ എൻ പ്രവീൺ കുമാർ, എസ് അനിൽ, എൻ എസ് എസ് ഇൻസ്‌പെക്ടർ കെ എസ് അശോക് കുമാർ, കോർഡിനേറ്റർ മാരായ എം ഉണ്ണികൃഷ്ണൻ, പി കൊച്ചുനാരായണൻ, യൂണിയൻ ഭാരവാഹികൾ ആയ ആർ ശ്രീകുമാർ, പി സന്തോഷ്‌ കുമാർ, കെ ശിവാനന്ദൻ, എ അജി, സി കരുണാകരനുണ്ണി, വനിത യൂണിയൻ ഭാരവാഹികൾ ആയ ജെ ബേബി ശ്രീകല, അനിത ശങ്കർ, വത്സല ശ്രീകുമാർ, വി നളിനി, വത്സല പ്രഭാകർ, പ്രീതി ഉമേഷ്‌, സുനിത ശിവദാസ്, എസ് സ്മിത, സുനന്ദ ശശിശേഖരൻ എന്നിവർ പ്രസംഗിച്ചു.

വിവിധ സ്വയം സഹായ സംഘങ്ങളിൽ നിന്നായി നൂറിൽ അധികം വനിതകൾ  പരിപാടിയിൽ പങ്കെടുത്തു.

Advertisment