പാലക്കാട് വനിതാ പോലീസ് സ്റ്റേഷനിൽ അതിജീവിതർക്ക് ഇരിപ്പിടങ്ങളുമായി വിശ്വാസ്

author-image
ജോസ് ചാലക്കൽ
New Update
viwas palakkad

പാലക്കാട് വനിതാ പോലീസ് സ്റ്റേഷനിൽ  അതിജീ വിതർക്കുള്ള ഇരിപ്പിടങ്ങ ൾ വിശ്വാസ് ഇന്ത്യ സെക്രട്ടറി ജനറൽ അഡ്വ.പി.പ്രേംനാഥ് കൈമാറുന്നു

പാലക്കാട്: പാലക്കാട് വനിതാ പോലീസ് സ്റ്റേഷനിൽ എത്തുന്ന അതിജീ വിതർക്ക് ഇരിപ്പിടങ്ങൾ വിശ്വാസ് ഒരുക്കിനൽകി.

Advertisment

വനിതാ ദിനത്തിനോടനു ബന്ധിച്ച്‌ നടന്ന ചടങ്ങിൽ വിശ്വാസ് ഇന്ത്യ സെക്രട്ടറി ജനറൽ അഡ്വ.പി. പ്രേംനാഥ് ഇരിപ്പിടങ്ങൾ സബ് ഇൻസ്‌പെക്ടർ ഐശ്വര്യക്ക്‌ കൈമാറി. 

വിശ്വാസ് വൈസ് പ്രസിഡന്റ് അഡ്വ. എൻ. രാഖിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിശ്വാസ് നിയമവേദി കൺവീനർ അഡ്വ കെ.വിജയ, അസി.സബ് ഇൻസ്‌ പെക്ടർ ഷീബ ലോബോ. പി.യെസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ  നിഷ.വി, മാനേജിംഗ് കമ്മിറ്റി മെമ്പർ എം.പി.സുകുമാരൻ, വോളന്റീർ അഡ്വ. രാജശ്രീ എന്നിവർ സംസാരിച്ചു.