കേരളത്തിലെ നിർമ്മാണ പ്രവർത്തിനാവശ്യമായ ക്വാറി ഉത്പന്നങ്ങൾ അന്യ സംസ്ഥാനങ്ങളിലേക്ക് വിൽക്കുന്നത് നിരോധിക്കുക: സി.ഡബ്ലു.എസ്.എ

author-image
ജോസ് ചാലക്കൽ
New Update
S

ചിറ്റൂർ: കേരളത്തിലെ നിർമ്മാണ പ്രവർത്തിനാവശ്യമായ ക്വാറി ഉത്പന്നങ്ങൾ അന്യ സംസ്ഥാനങ്ങളിലേക്ക് വിൽക്കുന്നത്
നിരോധിക്കണമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ പത്താം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോടാവശ്യപ്പെട്ടു.

Advertisment

ഏറ്റവും അപകടം പിടിച്ച മേഖലയായ നിർമ്മാണ പ്രവർത്തനത്തിൽ ജോലി ചെയ്യുന്നവർക്ക് അപകടം സംഭവിക്കുകയോ മരണപ്പെടുകയോ ചെയ്താൽ അവശ്യമായ നഷ്ടപരിഹാരം നൽകുക, മരിച്ചവരുടെ കുടുംബത്തിന് ഇൻഷൂറൻസ് ഏർപ്പെടുത്തുക, നിർമ്മാണ സാമഗ്രികളുടെ വില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ സി.ഡബ്ലു.എസ്.എ ഉന്നയിച്ചു.

SS

ചിറ്റൂർ മംഗല്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അംഗങ്ങളെ ആദരിക്കൽ, മോട്ടിവേഷൻ ക്ലാസ്, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്, തുടങ്ങി വിവിധ പരിപാടികളും തെരഞ്ഞെടുപ്പും സംഘടിപ്പിച്ചു. 

തത്തമംഗലം പള്ളിമുക്ക് ജങ്ങ്ഷനിൽ നിന്നും വൈകീട്ട് ആറു മണിക്ക് പ്രകടനം ആരംഭിച്ച് സമ്മേളന നഗരിയിലെത്തിയ ശേഷം ആരംഭിച്ച സമാപന പൊതുസമ്മേളനം സ്ഥാപക സെക്രട്ടറി എ. പ്രേമൻ ഉദ്ഘാടനം ചെയ്തു. 

ജില്ലാ പ്രസിഡന്റ് പി. കുട്ടൻ അദ്ധ്യക്ഷനായി.അഡ്വ സൈറി കമ്മിറ്റി ചെയർമാൻ എ വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ബിജു ചാർലി സ്വാഗതം പറഞ്ഞു. വിവിധ സംഘടനാ ഭാരവാഹികളായ പി.ഇ. തങ്കച്ചൻ, ഹരി പ്രകാശ്, ചന്ദ്രൻ കുറ്റ്യാടി, കെ.എച്ച് തരിയക്കുട്ടി, എ. ഗംഗാധരൻ, കെ.കെ.രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.  ലക്കി ഡ്രോ, ഗാനമേള എന്നിവ ഉണ്ടായി.


പുതിയ ഭാരവാഹികൾ
1 പി. കുട്ടൻ (പ്രസിഡന്റ്)
2 ബിജു പി സി, രാജു ചിറ്റൂർ (വൈസ് പ്രസിഡന്റ് മാർ )
3 ബിജു ചാർളി (സെക്രട്ടറി)
4 ദിലീപ്, കെ.ജയൻ (ജോ.സെക്രട്ടറിമാർ )
5 രാജാമണി (ട്രഷറർ)
കൂടാതെ ആറ് എക്സിക്യൂട്ടീവ് അംഗങ്ങളേയും തെരഞ്ഞെടുത്തു.