New Update
/sathyam/media/media_files/2025/03/19/QPnx5eIpXwLuiJIP37Y6.jpg)
മലമ്പുഴ: മലമ്പുഴ ഗ്രാമ പഞ്ചായത്തിന്റെ 2024 2025 വർഷത്തിലെ വിദ്യാഭ്യാസ വികസന പദ്ധതികളുടെ ഭാഗമായി എസ്‌സി, എസ്‌ടി വിദ്യാർത്ഥികൾക്ക് മേശയും കസേരയും എസ് വിദ്യാർത്ഥികൾക്ക് ലാപ് ടോപ്പും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്തു.
Advertisment
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധികാ മാധവൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ബി.ബിനോയ് അദ്ധ്യക്ഷനായി. സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൻമാരായ അഞ്ജു ജയൻ, സുജാത രാധാകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ റാണി ശെൽവൻ, ശലജ സുരേഷ്, ഇംപ്ലിമെന്റ് ഓഫീസറായ കടുക്കാം കുന്നം ജി എൽപി സ്കൂൾ പ്രധാനാദ്ധ്യപിക എം.ജ്യോതി എന്നിവർ സംസാരിച്ചു.
രണ്ടു ലക്ഷം രൂപ ഫണ്ട് വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാധികാ മാധവൻ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us