പാലക്കാട്: ടാറിങ്ങ് പൂർത്തിയാക്കി ഉടൻ തുറന്നു കൊടുക്കുമെന്ന അറിയിപ്പുണ്ടായിട്ടും പണിതീരാതെ മുനിസിപ്പൽ ബസ് സ്റ്റാന്‍റ്. ബസ്സുകൾ സ്റ്റാന്റിലേക്ക് കയറുന്നതും ഇറങ്ങുന്നതുമായ വഴികൾ ടാർ ചെയ്തെങ്കിലും കെട്ടിട്ടാവശിഷ്ടങ്ങൾ കൂട്ടിയിട്ടതും പൊന്തക്കാടുകൾ നിൽക്കുന്നതുമായ പ്രദേശം ഇപ്പഴും അങ്ങിനെ തന്നെ കിടക്കുന്നു.
മഴ പെയ്താൽ കുറ്റിച്ചെടികൾ വളർന്ന് പൊന്തക്കാടായി മാറുമെന്നും ഇഴജന്തുക്കളുടെ ശല്ല്യം രൂക്ഷമാകുമെന്നും യാത്രക്കാരും ബസ് ജീവനക്കാരും പറയുന്നു. എത്രയും വേഗം ഈ പ്രദേശം കൂടി വൃത്തിയാക്കി ടാർ ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.