മലമ്പുഴ: വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ പോഷൻ പക്വഡ 2025 എന്ന പേരിൽ നടത്തുന്ന ദ്വിവാരാചരണ പരിപാടി മലമ്പുഴ കമ്യൂണിറ്റി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോൾഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ് അദ്ധ്യക്ഷനായി. പാലക്കാട് ജില്ലാ തല ഐസിഡിഎസ് സെൽ പ്രോഗ്രാം ഓഫീസർ ടി.വി. മിനിമോൾ, പാലക്കാട്ജില്ലാ വനിതാ ശിശുവികസന ഓഫീസർഡോ: പ്രേമ്ന മനോജ് ശങ്കർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തോമസ് വാഴപ്പള്ളി, മലമ്പുഴ ഐസി ഡി എസ് സി ഡി പി ഒ - ശിശിര ജി. ദാസ്, എന്നിവർ പ്രസംഗിച്ചു.
അങ്കണവാടി അദ്ധ്യാപകരുടെ പോഷകാഹാര പ്രദർശന മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധികാ മാധവൻ വിതരണം ചെയ്തു. 'കുട്ടികളിലെ പോഷകാഹാര കുറവും അമിത വണ്ണവും' എന്ന വാഷയത്തിൽ ഡോ: സി. മുരളി എംഡി, കുട്ടിയുടെ ആദ്യ ആയിരം ദിനങ്ങൾ എന്ന വിഷയത്തിൽ ന്യൂട്രിഷൻ കൺസെല്ലർ സി. ഹിദ എന്നിവർ ക്ലാസെടുത്തു. വിവിധ കലാപരിപാടികളും തെരുവുനാടകവും ഉണ്ടായി.