പാലക്കാട്: മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് യുത്ത് കോൺഗ്രസ് നടത്തിയ കലട്രേറ്റ് മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു, ലാത്തിചാര്‍ജില്‍ ഒരു യുത്ത് കോൺഗ്രസ് പ്രവർത്തകന്റെ തലക്ക് പരിക്കേറ്റു.
മുഖ്യമന്ത്രിയും മകളും ചേർന്ന് കാട്ട് കൊള്ള നടത്തിയിട്ടും ന്യായികരിക്കാൻ സിപിഎമ്മിനല്ലാതെ ലോകത്ത് മാറ്റാർക്കും കഴിയില്ലെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി വൈശാവ്.
മാസപ്പടി കേസിൽ നിന്നും മകളെ രക്ഷിക്കാൻ മുഖ്യമന്ത്രിയും സിപിഎമ്മും ആര്‍എസ്എസ്, ബിജെപി നേതാക്കളും ചേർന്ന് ശ്രമിച്ചിട്ടും മകൾ വീണ വിജയൻ പ്രതിയായത് വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ്.
കരിമണൽ കർത്തയുടെ കമ്പിനിയിൽ നിന്നും ഒരു പണിയുമെടുക്കാതെ മുഖ്യമന്ത്രിയായ അച്ഛന്റെയും ഭർത്താവായ പൊതുമരാമത്ത് മന്ത്രിയുടെയും തണലിൽ 3 കോടിയോളം രൂപയാണ് മകൾ വീണ വിജയൻ തട്ടിയെടുത്തത്.
എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ വിലാസത്തിൽ തട്ടിപ്പ് നടത്തിയിട്ടും സിപിഎം ന്യായികരിക്കുകയാണ്. പ്രഥമദൃഷ്ട്യാ തെളിവുണ്ടായിട്ടും വീണ പ്രതിയാവാതിരുന്നതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ബിജെപി ബന്ധമാണ്.
/sathyam/media/media_files/2025/04/09/8BuJognzvL8xN4DtABFq.jpg)
വീണ വിജയന്റെ തട്ടപ്പ് പുറത്ത് കൊണ്ടുവന്നത് മാത്യു കുഴൽനാടനുൾപ്പടെയുള്ള യുഡിഎഫ് നേതാക്കളാണ്. അഭിമാനമുള്ള സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരും ഇടത് മനോഭാവക്കാരും പ്രതിപക്ഷ സമരത്തിൽ അണിചേരണമെന്നും വൈശാവ് ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് എസ് ജയഘോഷ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് കെഎസ്‍യു നേതാക്കളായ രതീഷ് പുതുശ്ശേരി, വിനോദ് ചെറാട്ട, അജാസ് കുഴൽമന്ദം, ഗൗജ വിജയകുമാർ, സദ്വാം ഹുസൈൻ, ശ്യാം ദേവദാസ്, വിപിൻ, നിഖിൽ കണ്ണാടി എന്നിവർ സംസാരിച്ചു.
ജലപീരങ്കി ഉപയോഗിച്ചിട്ടും പിരിഞ്ഞു പോവാൻ കൂട്ടാക്കാതിരുന്ന പ്രവർത്തകരെ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി.