New Update
/sathyam/media/media_files/2025/04/15/SFSkPRPl0x7fauk9y2Pv.jpg)
കല്ലടിക്കോട്: ചുള്ളിയാംകുളം ആറ്റില മാവിൻ ചുവട്ടിനു സമീപം കാട്ടാന ഓട്ടോറിക്ഷ തകർത്തു. ചൂരക്കോട് സ്വദേശി സുരേഷിന്റെ ഓട്ടോറിക്ഷയാണ് കുത്തിമറിച്ച് നശിപ്പിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ മേഖലയിൽ കാട്ടാന കൃഷിയിടങ്ങളിൽ ഇറങ്ങിയിരുന്നു.
Advertisment
ഇന്നലെ പകൽ വീടുകൾക്ക് സമീപം കാട്ടാന എത്തിയിരുന്നു. ആർ.ആർ.ടി സംഘം നാട്ടുകാരോടൊപ്പം ചേർന്ന് കാട്ടാനകളെ വനത്തിലേക്ക് തുരത്തിയെങ്കിലും പിന്നെയും കൃഷിയിടത്തിലേക്ക് ഇറങ്ങുകയായിരുന്നു.
തുടിക്കോട്, ആനക്കല്ല്, കരിമല, മീൻവല്ലം തുടങ്ങി എല്ലാ ഭാഗങ്ങളിലൂടെയും ആനകൾ ഇറങ്ങിയിരിക്കുന്ന സാഹചര്യത്തിൽ ഏത് ആനയാണ് (കൂട്ടമാണ്) അക്രമണകാരിയെന്നു മനസ്സിലാക്കാൻ പ്രയാസമാണ്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്.