ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/media_files/2025/05/05/DaUY61jIZaLrS3WbasKV.jpg)
മലമ്പുഴ: കഴിഞ്ഞ ദിവസം കാത്തിരക്കടവ് റെയിൽ പാളത്തിൽ ട്രെയിന്‍ തട്ടി ഒമ്പത് പശുക്കൾ ചത്ത സ്ഥലവും പശുക്കളുടെ ഉടമ അനന്തന്റെ വീടും പശുതൊഴുത്തും വി.കെ.ശ്രീകണ്ഠൻ എം പി സന്ദർശിച്ചു. ജീവിത മാർഗ്ഗമായ പശുക്കൾ ചത്തതിൽ ഏറെ ദുഃഖിതരായ അനന്തന്റേയും കുടുംബത്തിന്റേയും ദുഃഖത്തിൽ പങ്കു ചേർന്നു.
Advertisment
ഉടൻ തന്നെ ഒരു പശുവിനെ വാങ്ങി നൽകുമെന്നും പിന്നീട് എല്ലാവരുമായി ആലോചിച്ച് കൂടുതൽ പശുക്കളെ നൽകാൻ ഉദ്ദേശിക്കുന്നതായും എം പി. പറഞ്ഞു.
യുഡിഎഫ് നേതാക്കളായ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എ.ഷിജു, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് എം.സി. സജീവൻ, വിനോദ് ചെറാട്, കെ.ശിവ രാജേഷ്, ഹരിദാസ് മച്ചിങ്ങൽ, ഇ.വി. കോമളം, എംബി സുരേഷ് കുമാർ എന്നിവരും എംപിയോടൊപ്പം ഉണ്ടായിരുന്നു.