/sathyam/media/media_files/2025/05/13/MgbrMnqkSKbB8w6guAMb.jpg)
ചാലിശ്ശേരി: ചാലിശ്ശേരി സോക്കർ അസോസിയേഷൻ ഒരുക്കിയ 'ആരവം 2025' മൂന്നാമത് അഖിലേന്ത്യ ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെൻറ് ഫൈനൽ മൽസരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോട് ജേതാക്കളായി.
ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് യുണൈറ്റഡ് എഫ്.സി നെല്ലികുത്തിനെ തോൽപ്പിച്ചാണ് റോയൽ ട്രാവൽസ് കോഴിക്കോട് ജേതാക്കളായത്. ഏപ്രിൽ അഞ്ചിന് ആരംഭിച്ച കാൽപന്ത് കളി കാണുവാൻ ആയിരക്കണക്കിന് കായിക പ്രേമികളാണ് ദിനേന ചാലിശ്ശേരിയിലെത്തിയത്.
ടൂർണമെൻ്റിൽ നിന്ന് ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, കായിക രംഗത്തെ വളർച്ചയ്ക്കും വേണ്ടിയാണ് സംഘാടകർ ഉപയോഗിക്കുന്നത്. ജേതാക്കൾക്ക് ജനനേതാക്കൾ ട്രോഫികൾ വിതരണം നടത്തി.
സമാപനത്തിൻ്റെ ഭാഗമായി പെരിങ്ങോട് ടീമിൻ്റെ പഞ്ചവാദ്യവും, ഫേൻസി വെടിക്കെട്ടും വേറിട്ട കാഴ്ചയായി. തൃത്താല ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി, എസ്.എഫ്.എ സംസ്ഥാന പ്രസിഡൻ്റ് കെ.എം ലെനിൻ, വേങ്ങാട്ടൂർ മന നാരായണൻ നമ്പൂതിരിപ്പാട്, കെ.പി.സി.സി നിർവ്വാഹ സമിതിയംഗം സി.വി ബാലചന്ദ്രൻ എന്നിവർ സംബന്ധിച്ചു.