/sathyam/media/media_files/2025/05/20/YL39IKBO6i7uSB7unphY.jpg)
പാലക്കാട്: തൃശൂർ ദേശീയ പാതയിലെ ഗതാഗത കുരുക്കുകൾ അവസാനിക്കുന്നത് വരെ പന്നിയങ്കരയിൽ ടാക്സി വാഹനങ്ങൾക്ക് ടോൾ പിരിവു ഒഴിവാക്കണമെന്നു ബി.എം.എസ് ജില്ലാ ട്രഷറർ വി.ശരത് ആവശ്യപ്പെട്ടു.
പാലക്കാട് ജില്ലയിലെ കുഴൽമന്ദം, ആലത്തൂർ, ഭാഗത്തും തൃശൂർ ജില്ലയിൽ വാണിയമ്പാറ, കല്ലിടുക്ക്, മുടിക്കോട് മേഖലകളിൽ അടിപ്പാത നിർമ്മാണം നടന്നു വരുന്നത് കൊണ്ട് പാലക്കാട് മുതൽ തൃശൂർ വരെ ഒരു മണിക്കൂറുകൊണ്ട് യാത്ര ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോ മൂന്നും നാലും മണിക്കൂർ ആണ് യാത്രക്ക് അനിവാര്യം ആയി വരുന്നത്.
സർവീസ് റോഡിൽ വാഹനങ്ങൾക്ക് കടന്നുപോവാൻ ഉള്ള വേണ്ട സൗകര്യം ഇല്ലാത്തതും, ചിലവ് കൂടുന്ന സാഹചര്യത്തിൽ ടാക്സികാർക്ക് വൻ നഷ്ടം ആണ് നേരിടുന്നത് എന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ജില്ലാ ടാക്സി & ലൈറ്റ് വെഹിക്കിൾ മസ്ദൂർ സംഘം ജില്ലാ പ്രവർത്തക സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.എം.എസ് പാലക്കാട് ജില്ലാ ഓഫീസിൽ വെച്ച് നടന്ന പ്രവർത്തക സമിതി യോഗത്തിൽ ബി എം എസ് ജില്ലാ കമ്മിറ്റി അംഗം ടി കുമരേശൻ, ശിവൻ മുണ്ടൂർ, ബിദിൻ കേരളശ്ശേരി തുടങ്ങിയവർ സംസാരിച്ചു.