നിർദ്ധന യുവതിക്ക് ഓണസമ്മാനമായി വിശ്വാസ്.

New Update
52f25c82-9b06-4ad4-af5f-168283c910c3

വിശ്വാസിന്റെ ആഭിമു ഖ്യത്തിൽ നിർദ്ധനയുവ തിക്ക് ഓണസമ്മാനമായി ഒരു തയ്യിൽ മിഷൻ സമ്മാനിച്ചു. മലമ്പുഴ ഗാർഡനിൽ ദിവസ വേതനക്കാരിയായി ജോലി നോക്കി വന്നിരുന്ന ഭിന്നശേഷിക്കാരി കൂടി ആയ ചിറ്റൂർ സ്വദേശി ദൈവാനക്കാണ് ഉപജീവന മാർഗത്തിനായി തയ്യൽ മെഷീൻ നൽകിയത്. തെക്കേട്ടിൽ സേതുമാ ധവൻ വിശ്വാസ് മുഖേന ഏർപ്പെടുത്തിയ "അതി ജീവിതർക്ക് ഒരു താങ്ങ് " എന്ന പദ്ധതിയിൽ നിന്നാണ് സഹായം ചെയ്ത് വരുന്നത്.

Advertisment

കൂടെയുള്ള പല ജീവനക്കാരെയും ജോലിയിൽ സ്ഥിരപെടു ത്തിയിരുന്നെങ്കിലും ദൈവാനയെ സ്ഥിരപ്പെടുത്തിയിരുന്നില്ല, അതിനായിട്ടുള്ള നിയമ പോരാട്ടത്തിന് വിശ്വാസ് ആണ് സൗജന്യ നിയമ സഹായം നൽകി വരുന്നത്. ചടങ്ങിൽ വിശ്വാസ് സെക്രട്ടറി ജനറൽ അഡ്വ. പി. പ്രേം നാഥ്, സെക്രട്ടറി എം. ദേവദാസൻ , ജോയിന്റ് സെക്രട്ടറി അഡ്വ. ആർ. അജയ് കൃഷ്ണൻ,മുൻ പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ അഡ്വ. ഇ. ലത എന്നിവർ സംബന്ധിച്ചു.

Advertisment