പാലക്കാട്: പാലക്കാട് മാജിക് മിഷൻ സൗത്ത് ഇന്ത്യാ തലത്തിൽ മാന്ത്രിക കൺവെൻഷനും മാജിക് മത്സരവും സംഘടിപ്പിച്ചു. പട്ടാമ്പി സംസ്‌കൃത കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം മുഹമ്മദ് മുഹ്സിൻ എം.എൽ.എ നിർവഹിച്ചു.
ഇന്ത്യയിലെ പ്രശസ്ത മാന്ത്രികരായ മെന്റലിസ്റ്റ് അഖിലേഷ് ബാബു, യദുനാഥ്, റോക്കോ പ്രവീൺ, അഭിരൂപ്, സുരേഷ് പട്ടാമ്പി, രാജേഷ് ചന്ദ്ര, വിഷ്ണു കല്ലറ, ഫ്രാൻസിസ്, എന്നിവരുടെ മാന്ത്രിക പ്രകടനങ്ങളും, ശിവാനി, ഡോ.ആർദ്ര വിനോദ്, കുമാരി നീഹാര, അനഘ, കൃഷ്ണശ്രീ എന്നിവരുടെ നൃത്തനൃത്യങ്ങളും അരങ്ങേറി.
മലയാളി മാജിക് അസോസിയേഷൻ (എംഎംഎ) ജില്ലാ പ്രസിഡണ്ടും, മാജിക് മിഷൻ അംഗവും ഈ വർഷത്തെ വനമിത്ര അവാർഡ് ജേതാവുമായ മുരളീധരൻ വേളേരിമഠം, നാഷണൽ മാജിക് അവാർഡ് ജേതാവ് അഭിരൂപ് പട്ടാമ്പി, എസ്എസ്എല്‍സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ+ നേടിയ മാജിക് മിഷൻ അംഗം സാധിക മാധവി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
/sathyam/media/media_files/2025/05/26/lHRgUm9qrHO2HFaW124a.jpg)
ജൂനിയർ സീനിയർ വിഭാഗങ്ങളിലായി മാന്ത്രിക മത്സരങ്ങളും നടന്നു.
പരിപാടിയുടെ ഭാഗമായി പൊതുജനങ്ങൾക്കായുള്ള ഗാലാ ഷോയും സംഘടിപ്പിച്ചു.
മാജിക് മിഷൻ പ്രസിഡണ്ട് സുരേഷ് പട്ടാമ്പി, പട്ടാമ്പി നഗരസഭ അധ്യക്ഷ ഒ.ലക്ഷ്മിക്കുട്ടി, ഉപദേശക സമിതി അംഗം പി.എം ഉപേന്ദ്ര, രക്ഷാധികാരി കുമ്പിടി രാധാകൃഷ്ണൻ, മജിഷ്യൻ അഖിൽ ചെർപ്പുളശ്ശേരി എന്നിവർ സംസാരിച്ചു.