New Update
/sathyam/media/media_files/2025/05/27/Y22QDQ4nTuQAfG6dMJQn.jpg)
മലമ്പുഴ: തമിഴ്‌നാട്ടിൽനിന്നും മലമ്പുഴക്ക് വിനോദസഞ്ചാരികളുമായി എത്തിയ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനു പരിക്ക്. പുതുപ്പരിയാരം എസ്റ്റേറ്റ് സ്വദേശി നവവൽസൻ (22) നാണ് പരിക്ക്. ഇയാളെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ ആശുപത്രിയിലേക്കു കൊണ്ടുപോയതായും ഐസിയുവിലാണെന്നും മലമ്പുഴ പോലീസ് പറഞ്ഞു.
Advertisment
ഇന്നലെ വൈകുന്നേരം ആറോടെ ഫാൻ്റസി പാർക്കിനു സമീപം പെട്രോൾ വപമ്പിനു മുന്നിലാണ് സംഭവം. ഇടിച്ച സമയത്ത് ഇയാൾക്ക് അപസ്മാരം ഉണ്ടായതായും പോലീസ് പറഞ്ഞു.