New Update
/sathyam/media/media_files/2025/05/28/C2yNJPPytkdYjr6jkXC0.jpg)
കലാക്ഷേത്ര കലാസാഹിത്യവേദിയുടെ ഏഴാമത് പുരസ്കാര വിതരണവും ഉദ്ഘാടനവും നാടക സംവിധായകൻ കാളിദാസ് പുതുമന നിർവ്വഹിച്ചു. എസ്.വി.അയ്യർ അധ്യക്ഷനായി.
Advertisment
കണ്ടോ നിങ്ങളെൻ്റെ കുട്ടിയെ കണ്ടോ എന്ന നാടകത്തിൻ്റെ സംവിധായകൻ കണ്ണൻ പാലക്കാടിന് നാടക പ്രതിഭാ പുരസ്കാരവും എ.വി ദേവൻ്റെ വീടിൻ്റെ ജാതകം എന്ന കവിതാ സമാഹാരത്തിന് കവിതാ പുരസ്കാരവും ബിന്ദു പ്രതാപിൻ്റെ ക്യാൻവാസ് എന്ന കവിതാ സമാഹാരത്തിന് കഥാപുരസ്കാരവും നവാഗതരായ എഴുത്തുകാർക്കുള്ള പുരസ്കാരം റാണി ജോൺ പരുമലയുടെ വാസുകി എന്ന നോവലിനും മേഘ്നാ ഹരിയ്ക്ക് നിഹാരിക എന്ന കവിതാ സമാഹാരത്തിനും നൽകി.
ഗുരുവായൂരപ്പൻ. എ, അശോകൻ രാജീവം, പവിത്രൻ ഓലശ്ശേരി, അശോക് കുമാർ മുരുകദാസ് , ജയകുമാർ എൻ.എൻ, സുരേഷ് എസ് മുതലായവർ സംസാരിച്ചു. ഡോ:പി.സി ഏലിയാമ രചനയും സംവിധാനവും നിർവ്വഹിച്ച "കരുത്ത് " എന്ന നാടകവും ഉണ്ടായിരുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us