New Update
/sathyam/media/media_files/2025/05/29/kKxFs9cn4QyIPJ5Y3k4L.jpg)
മലമ്പുഴ: മറ്റു സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ഒട്ടേറെ വിനോദ സഞ്ചാരികൾ വരുന്ന മലമ്പുഴ ഡാം ഉദ്യാനത്തിനു മുന്നിലെ പ്രധാന റോഡ് തകർന്നീട്ട് മാസങ്ങൾ പിന്നിട്ടിട്ടും അധികൃതർ മൗനം പാലിക്കുകയാണെന്ന് നാട്ടുകാരും വിനോദ സഞ്ചാരികളും ആരോപിക്കുന്നു.
Advertisment
മഴ ആരംഭിച്ചതോടെ ഇതിലൂടെ മഴവെള്ളം ശക്തമായി ഒഴുകി റോഡിന്റെ ഉയരവ്യത്യാസം വർദ്ധിച്ചതോടെ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും അപകട ഭീഷണിയാണെന്ന് സമീപത്തെ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവർമാർ പറഞ്ഞു. എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം ശക്തമായിരിക്കയാണ്.