/sathyam/media/media_files/2025/05/30/np1PGK3wtTEjHWzkfj9M.jpg)
പാലക്കാട്: ദേശീയതലത്തില്‍ തന്നെ ഏറെ ഞെട്ടലും ചർച്ചയും ഉയർത്തിയ സംഭവമായിരുന്നു മലയാളി അന്ന സെബാസ്റ്റ്യൻ എന്ന 26 കാരിയായ ചാർട്ടേർഡ് അക്കൌണ്ടന്റ് ജോലിഭാരം കാരണം അകാലമരണത്തിന് കീഴടങ്ങിയത്.
ഇനിയൊരു അന്ന സെബാസ്റ്റ്യൻ രാജ്യത്ത് ആവർത്തിക്കരുതെന്ന് ഉറക്കെ പ്രഖ്യാപിച്ചും രാജ്യത്തെ പ്രൊഫഷണലുകളുടെ തൊഴിലിട സമ്മർദ്ദത്തിനു പരിഹാരം ചർച്ച ചെയ്തും ഓള്‍ ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് പാലക്കാട് ഘടകത്തിന്റെ ഫോർ അന്നാ, ഫോർ ഓൾ ക്യാമ്പയിന് പാലക്കാട് ഇന്ന് തുടക്കം കുറിക്കും.
തൊഴിലിടങ്ങളിലെ ജോലി സമ്മർദ്ദം പ്രൊഫഷനലുകളുടെ മാനസിക ശാരീരികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന സ്ഥിതിവിശേഷമുണ്ടാവുകയും നിരവധി പ്രൊഫഷണലുകൾ തൊഴിലും ജീവിതം അവസാനിപ്പിക്കുന്ന നിലയിലും കാര്യങ്ങൾ എത്തി.
ഇതിനൊരു പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമാണ് ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് കേരളാ ഘടകത്തിന്റ ആഭിമുഖ്യത്തിൽ ഓഫീസ് വെൽനെസ്സ് ബിൽ എന്ന ആവശ്യം ഉയർത്തുകയും, അതിന്റെ മുന്നോടിയായി ഫോർ അന്നാ, ഫോർ ഓൾ എന്ന പ്രചാരണ പരിപാടിയുമായി രംഗത്ത് വരികയും ചെയ്തിരിക്കുന്നത്.
കേരളത്തിലെ ഇരുപത് ലക്ഷം പ്രൊഫഷണലുകൾക്കായുള്ള ഈ പരിപാടിയുടെ ഭാഗമായ പബ്ലിക് കൺസള്‍ട്ടേഷൻ മീറ്റിംഗ്കളുടെ ജില്ലയിലെ തുടക്കം ഇന്നലെ ധോണി ലീഡ് കോളേജ് ഓഫ് മാനേജ്മെന്റിൽ വെച്ച് ഉച്ചക്ക് രണ്ട് മണിക്ക് നടത്തും.
ഇതിന്റെ ആദ്യഘട്ടമായ സ്പീക്ക് അപ്പ് പ്രോഗ്രാമിൽ ആയിരക്കണക്കിന് പ്രൊഫഷണലുകൾ അവരുടെ വിവിധ പ്രശ്നങ്ങൾ പങ്കുവച്ചു. രണ്ടാം ഘട്ടം പബ്ലിക് കൺസൽറ്റേഷൻ മീറ്റിംഗുകളിൽ ഓഫീസ് വെൽനെസ് ബില്ലിന്റെ നിർദേശങ്ങൾ രൂപീകരിക്കുന്നത്തിനായി വിവിധ മേഖലയിലെ വിദഗ്ധരുമായി പാനൽ ചർച്ചകൾ ഉണ്ടായിരിക്കും.
എ ഐ പി സി പാലക്കാട് ജില്ലാ പ്രസിഡന്റ് എച്ച്. രാജീവ് രാംനാഥിന്റെ അധ്യ ക്ഷതയിൽ ചേരുന്ന യോഗം പാലക്കാട് എം.പി. വി.കെ.ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്യും. എ ഐ പി സി സംസ്ഥാന പ്ര സിഡന്റ് രഞ്ജിത്ത് ബാലൻ മുഖ്യപ്രഭാഷണം നടത്തും.
ഫോർ അന്നാ ഫോർ ഓൾ പാലക്കാട് ചെയർമാൻ സ്വാഗതവും എ ഐ പി സി പാലക്കാട് ജില്ലാ സെക്രട്ടറി വിഷ്ണു രാഹുൽ.കെ.വി. നന്ദിയും പറയും. തുടർന്ന് പ്രൊഫഷനലുകൾക്കുള്ള തൊഴിൽ സംഹിതയെ കുറിച്ച് അഡ്വ.കെ.വിജയ മോഡറേറ്റർ ആയുള്ള പാനൽ ചർച്ചയിൽ കെ.എസ്. എസ്.എസ്.ഐ ജില്ലാ സെക്രട്ടറി സുനിൽ ജേക്കബ്, എ.ഐ ബി.ഇ.എ വനിതാ കൺവീനർ വി.കെ.രമ്യ, എച്ച്.ഡി.എഫ്.സി. ലൈഫ് ചീഫ് മാനേജർ കെ.പി.ജയദേവൻ, ഹിന്ദു ബ്യൂറോ ചീഫ് അബ്ദുൽ ലത്തീഫ് നഹ എന്നിവർ സംസാരിക്കും.
തുടർന്ന് ഓഫീസ് വെൽനെസ്സ് പ്രവർത്തികമാക്കുന്നതിനെ സംബന്ധിച്ചു സുമേഷ്.കെ. മേനോൻ മോഡറേറ്റർ ആയുള്ള പാനൽ ചർച്ചയിൽ പ്രീകോട്ട് പ്രസിഡന്റ് കെ.വി.ജോൺ, അമിത് കോമ്പി, വിനിത ജോസഫ്, ഡോ.കെ. തോമസ് ജോർജ്, മോഹൻ മൂർത്തി എന്നിവർ സംസാരിക്കും.