മുക്കൈ പുഴയില്‍ കടുക്കാംകുന്നം നിലംപതി പാലത്തിനടിയിലെ ഒഴുക്കുക്ക് തടസപ്പെടുത്തുന്ന കുള വാഴകള്‍ നീക്കം ചെയ്തു തുടങ്ങി

author-image
ജോസ് ചാലക്കൽ
Updated On
New Update
removing plants blocking the water flow

മലമ്പുഴ: മഴക്കാലമായാൽ മുക്കൈ പുഴയില്‍ കടുക്കാം കുന്നം നിലംപതി പാലത്തിനടിയിലെ  കുളവാഴകൾ തങ്ങിനിന്ന് വെള്ളമൊഴുക്ക് തടസ്സമായി പാലത്തിനു മുകളിലൂടെ പുഴ കവിഞ്ഞൊഴുകി പാലക്കാട് - മലമ്പുഴ റൂട്ടിൽ ഗതാഗത തടസ്സം ഉണ്ടാവാറുണ്ട്.

Advertisment

ഈ സാഹചര്യത്തിൽ പുഴയുടെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാൻ കുളവാഴകളും പുഴയിലൂടെ ഒലിച്ചു വന്ന് തടസ്സമായി നിൽക്കുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റും ജെ സി ബി ഉപയോഗിച്ച് വാരിയെടുത്ത് വൃത്തിയാക്കൽ ആരംഭിച്ചു. കോരിയെടുക്കുന്ന മാലിന്യങ്ങൾ ടിപ്പറിൽ നിറച്ചാണ് കൊണ്ടുപോയി കളയുന്നത്.

Advertisment