പാലക്കാട്: ഓൾ ഇന്ത്യ വീരശൈവ സഭയുടെ നേതൃത്വത്തിൽ ആരംഭിച്ച 'ഒരു വീട്ടിൽ ഒരു മരം' പദ്ധതിക്ക് തുടക്കമായി. പരിസ്ഥിതി ദിനത്തിൽ ഒലവക്കോട് കാവിൽപാട് റോഡിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗോകുൽദാസ് ഫലവൃക്ഷ തൈ നട്ടും വാഹന യാത്രികൾക്ക് ഫലവൃക്ഷ തൈക്കൾ നൽകിയും സംസ്ഥാനതല ഉദ്ഘാടനം ചെയ്തു.
/sathyam/media/media_files/2025/06/06/oru-veettil-oru-maram-project-2-575403.jpg)
ഒരു മാസം നീണ്ടു നിൽക്കുന്ന പദ്ധതിയിൽ ഓരോ വീരശൈവ വീടുകളിലും ഓരോ മരം നടും. സോമൻ, പി.വി. രജിനി, കുട്ടൻ കണ്ണാടി, ആര്യൻ തുടങ്ങിയവർ പങ്കെടുത്തു. ഈ റോഡിൽ ഏഴു വർഷമായിഎല്ലാവർഷവും നട്ട മരങ്ങൾ സംഘടന സംരക്ഷിച്ചു വരുന്നുണ്ട്. ഏഴു മരങ്ങളാണ് സംരക്ഷിച്ചു വരുന്നത്.